ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ പോളിംഗ് 71.16%, 2019 ലേതിനേക്കാള്‍ 6.19% ത്തിന്റെ ഇടിവ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.16 ശതമാനം പോളിംഗെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. പല കണക്കുകളും ഇനിയും പുറത്ത് വരാനുണ്ട് എന്നും അതുകൂടി ലഭിച്ചാല്‍ സംസ്ഥാനത്തെ പോളിംഗില്‍ ഇനിയും മാറ്റം വരാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. വീട്ടിലെ വോട്ട്, പോസ്റ്റല്‍ വോട്ട് എന്നിവയുടെ കണക്കുകള്‍ പുറത്തുവരാനുണ്ട്.
ഇത് കൂടി വരുമ്പോള്‍ 72 ശതമാനം പിന്നിടാനാണ് കണക്ക്. നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് വടകരയിലാണ്. വടകരയില്‍ 78.08 ശതമാനമാണ് പോളിംഗ്. കുറവ് പത്തനംതിട്ടയിലാണ്, 63.35 ശതമാനം. തിരുവനന്തപുരം-66.46, ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, മാവേലിക്കര-65.91, ആലപ്പുഴ-74.90, കോട്ടയം-65.60, ഇടുക്കി-66.53 എന്നിങ്ങനെയാണ് പോളിംഗ്.

എറണാകുളം-68.27, ചാലക്കുടി-71.84, തൃശൂര്‍-72.79, പാലക്കാട്-73.37, ആലത്തൂര്‍-73.20, പൊന്നാനി-69.21, മലപ്പുറം-72.90, കോഴിക്കോട്-75.42, വയനാട്-73.48, കണ്ണൂര്‍-76.92, കാസര്‍കോട്-75.94 എന്നിങ്ങനെയും പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗില്‍ കുറവുണ്ടായിട്ടുണ്ട്. 2019 ല്‍ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്.
2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ വോട്ട് ചെയ്തവര്‍-1,97,48,764 ആണ്. ആകെ വോട്ട് ചെയ്ത പുരുഷന്മാര്-94,67,612 ഉം സ്ത്രീകള്‍-1,02,81,005ഉം ട്രാന്‍സ്ജെന്‍ഡേഴ്സ്-147 ഉം ആണ്. അതേസമയം വോട്ടെടുപ്പ് വൈകിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ രംഗത്തെത്തി.
വടകര മണ്ഡലത്തിലെ പോളിംഗ് മാത്രമാണ് നീണ്ടത് എന്നും ചൂടുകാരണം ആളുകള്‍ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത് എന്നും സഞ്ജയ് കൗള്‍ പറഞ്ഞു. ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ വീഴ്ചയുമുണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പരാതി കിട്ടിയാല്‍ ഉറപ്പായും പരിശോധിക്കും.
അതേസമയം കനത്ത ചൂട് കാരണം വോട്ടര്‍മാര്‍ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും പോളിംഗ് ശതമാനത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് വിലയിരുത്തല്‍. മോക് പോളിംഗിലും പോളിംഗ് ആരംഭിച്ചപ്പോഴും പലയിടത്തും യന്ത്രങ്ങള്‍ തകരാറിലായിരുന്നു. ഇതോടൊപ്പം പലയിടത്തും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും ഉണ്ടായി എന്നാണ് ആരോപണം.
പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് നേട്ടമാകും എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവകാശപ്പെടുന്നതെങ്കിലും ഉള്ളില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം വിധിയെഴുതിയത്. ഇനി അഞ്ച് ഘട്ടങ്ങള്‍ കൂടി കഴിയാനുണ്ട്. അതിന് ശേഷം ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications