സിപിഎമ്മിന് സീറ്റ് കുറയും: അവകാശമുന്നയിക്കാന്‍ എല്‍ജെഡി, ജോസിന് 2 വേണം, യുഡിഎഫിലും ആവശ്യങ്ങള്‍
ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ഏറെ ബാക്കിയുണ്ടെങ്കിലും പ്രവർത്തനങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികള്‍. ദേശീയ തലത്തില്‍ പ്രതിപക്ഷ സംഘത്തിന്റെ ഭാഗമാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും ഇരുചേരികളായിട്ടാണ് ഇത്തവണയും മത്സരിക്കുക. ഇക്കാര്യത്തില്‍ നേതാക്കള്‍ തമ്മില്‍ നേരത്തെ തന്നെ ധാരണയില്‍ എത്തിയിട്ടുണ്ട്. ബി ജെ പി പ്രധാന ശക്തിയല്ലാത്ത ഒരു സംസ്ഥാനത്ത് സഖ്യമായി മത്സരിക്കേണ്ടതില്ലെന്നാണ് യെച്ചൂരി ഉള്‍പ്പെടെ വ്യക്തമാക്കിയത്.
കോണ്‍ഗ്രസിനേയും യു ഡി എഫിനേയും സംബന്ധിച്ച് 2019 ല്‍ റെക്കോർഡ് വിജയമായിരുന്നു നേടാന്‍ സാധിച്ചത്. ആകെയുള്ള 20 ല്‍ 19 സീറ്റിലും അവർക്ക് വിജയിക്കാന്‍ സാധിച്ചു. 16 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ സംസ്ഥാനമായും കേരളം മാറി.

യു ഡി എഫില്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിച്ചപ്പോള്‍, മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് എം, ആർ എസ് പി എന്നിവർ ഓരോ സീറ്റിലുമായിരുന്നു മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതിനാല്‍ അവർ മത്സരിച്ച കോട്ടയം സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമാണ്. എന്നാല്‍ കോട്ടയം സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.
മുസ്ലിം ലീഗ് ഇത്തവണ പതിവ് പോലെ ഒരു സീറ്റ് കൂടുതലായി ചോദിക്കാനുള്ള നീക്കത്തിലാണ്. വടകര പോലുള്ള സീറ്റുകളാണ് അവർ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇത്തവണയും ലീഗ് മത്സരം രണ്ട് സീറ്റില്‍ ഒതുങ്ങിയേക്കും. വലിയ തർക്കത്തിലേക്ക് പോവാതെ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിനും കൊടുക്കാന്‍ തീരുമാനിച്ചാല്‍ യു ഡി എഫിലെ സീറ്റ് വിഭജനം കഴിഞ്ഞ തവണത്തേത് പോലെ തന്നെയായിരിക്കും.
എല്‍ ഡി എഫിലേക്ക് വരുമ്പോള്‍ കഴിഞ്ഞ തവണ സി പി എം 16 സീറ്റിലും (സ്വതന്ത്രർ ഉള്‍പ്പെടെ), സി പി ഐ നാല് സീറ്റിലുമായിരുന്നു മത്സരം. എന്നാല്‍ ഇത്തവണ ആർ ജെ ഡി, കേരളം കോണ്‍ഗ്രസ് എം എന്നീ പാർട്ടികള്‍ കൂടി സഖ്യത്തിന്റെ ഭാഗമായിട്ടുണ്ട്, കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് കൊടുക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ അത് ലഭിക്കാനുള്ള സാധ്യത കുറവാണ്. കോട്ടയം സീറ്റ് തന്നെ സി പി എമ്മിന്റെ അക്കൌണ്ടില്‍ നിന്നാണ് പോവുക. ആർ ജെ ഡിയും ലോക്സഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ചേക്കും. മന്ത്രി പദവി ലഭിക്കാത്തത് ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ ആർ ജെ ഡിയില്‍ ലയിച്ച എല്‍ ജെ ഡി മുന്നണിയില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ട്. എന്നാല്‍ ലോക്സഭയില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഫലത്തില്‍ സി പി എം - 14, സി പി ഐ - 4, കേരള കോണ്‍ഗ്രസ് എം - 1 എന്നിങ്ങനെയായിരുന്നു മത്സരം.
എന്‍ ഡി എയില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അവകാശവാദം ബി ഡി ജെ എസ് ഇതിനോടകം തന്നെ ഉയർത്തിയിട്ടുണ്ട്. തൃശൂർ അടക്കം ഏഴ് സീറ്റുകളാണ് അവരുടെ ലക്ഷ്യം. തൃശൂരിന് പുറമേ വയനാട്, ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ സീറ്റുകളായിരുന്നു ആവശ്യപ്പെട്ടത്. 2019 ല്‍ ബി ജെ പി 15 സീറ്റിലും ബി ഡി ജെ എസ് 4 സീറ്റിലും കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ഒരു സീറ്റിലുമായിരുന്നു മത്സരിച്ചത്. തോമസ് വിഭാഗം സഖ്യം വിട്ടതിനാല്‍ ആ സീറ്റില്‍ പുതിയ ക്രൈസ്തവ പാർട്ടി പ്രതിനിധിയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications