കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗവർണ്ണർ ബിജെപിയുടെ ശമ്പളക്കാരനല്ല';'ലോകായുക്ത ഭേദഗതി സിപിഎമ്മിന്റെ തനിനിറം'; വി.മുരളീധരൻ

'ഗവർണ്ണർ ബിജെപിയുടെ ശമ്പളക്കാരനല്ല';'ലോകായുക്ത ഭേദഗതി സിപിഎമ്മിന്റെ തനിനിറം'; വി.മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയാനുള്ള സർക്കാർ നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മിന്റെ തനി നിറമാണ് ഓർഡിനൻസ് കൊണ്ടു വരുന്നതിലൂടെ പുറത്തു വരുന്നതെന്ന് വി.മുരളീധരൻ ആരോപിച്ചു.

കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നാൽ ജനാധിപത്യ വിരുദ്ധമാണ്. എന്നാൽ, സംസ്ഥാന സർക്കാർ കൊണ്ടു വന്നാൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നുമുള്ള അവസ്ഥയാണ് ഇവിടെയെന്നും വി.മുരളീധരൻ പറഞ്ഞു.

muraleedhran

ഓർഡിനൻസ് ഒപ്പിടരുതെന്ന് ബിജെപി ഗവർണ്ണറെ സമ്മർദ്ദപ്പെടുത്തില്ല. പെഗാസസ് ചാരസോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് വാർത്ത പുറത്തു വിട്ട ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ വിമർഷിച്ച വി.മുരളീധരൻ്റെ വാക്കുകൾ -
ലോകായുക്ത ഭേദഗതിയിലൂടെ പുറത്തു വരുന്നത് സിപിഎമ്മിന്റെ തനി നിറമാണ്. ഇതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. അഴിമതിയോടുള്ള സിപിഎം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തു വരുന്നത്.

കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം നീക്കം നടത്തുമെന്ന കോടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുകയാണ്. കേരള സർക്കാരാണ് ലോകായുക്തയെ നിയമിക്കുന്നത്. കേരള സർക്കാർ നിയമിക്കുന്ന ലോകായുക്ത ഉപയോഗിച്ച് എങ്ങനെ നരേന്ദ്രമോദി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കും.

ആരെ സംരക്ഷിക്കാനാണ് സർക്കാർ തിരക്കിട്ട് ഓർഡിനൻസ് കൊണ്ട് വരുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും സംരക്ഷക്കാനാണ് ഈ ഭേദഗതിയെന്ന് ഉറപ്പാണ്. ഭേദഗതി വേണ്ടെന്ന നിലപാടിലാണ് ബി ജെ പി. ഓർഡിനൻസ് ഒപ്പിടരുതെന്ന് ബി ജെ പി ഗവർണ്ണറെ സമ്മർദ്ദപ്പെടുത്തുന്നില്ല. ഗവർണ്ണർ ബി ജെ പിയുടെ ശമ്പളക്കാരനുമല്ല. കേന്ദ്രത്തിൽ ഓർഡിനൻസ് കൊണ്ട് വന്നാൽ ജനാധിപത്യ വിരുദ്ധവും കേരളത്തിൽ കൊണ്ട് വന്നാൽ ജനാധിപത്യവും എന്ന നിലയാണെന്നും അദ്ദേഹം ശക്തമായി വിമർശിച്ചു.

അതേസമയം, എൽ.ഡി.എഫ് സർക്കാർ ലോകായുക്തയെ നോക്ക് കുത്തിയാക്കുന്നത് അഴിമതിയിൽ കുടുങ്ങുമെന്ന് ഉറപ്പായ ഉന്നതരെ രക്ഷിക്കാനാണെന്ന് നേരത്തെ വി.മുരളീധരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും ലോകായുക്തയെ ഭയമാണ്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികളിൽ കഴമ്പുള്ളതിനാലാണ്.

ഡ്യൂട്ടിയിലുളളവർക്ക് വാച്ചും പേഴ്സും വേണ്ട; കൊവിഡിൽ അഴിച്ചു പണിഞ്ഞ് എക്സൈസിന്റെ പുതിയ ഉത്തരവ്ഡ്യൂട്ടിയിലുളളവർക്ക് വാച്ചും പേഴ്സും വേണ്ട; കൊവിഡിൽ അഴിച്ചു പണിഞ്ഞ് എക്സൈസിന്റെ പുതിയ ഉത്തരവ്

Recommended Video

cmsvideo
എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ

ഈ കേസുകൾ ലോകായുക്ത പരിഗണിച്ചു കഴിയുമ്പോൾ ഇരുവർക്കും കെ.ടി ജലീലിന്റെ അവസ്ഥയാകുമെന്ന് അവർക്ക് ഉറപ്പുണ്ട്. ലോകായുക്തക്കെതിരായ നടപടി നാട് കട്ടുമുടിക്കാൻ വേണ്ടിയാണ്. അടിയന്തിര ഘട്ടങ്ങളിൽ പോലും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളെ ചോദ്യം ചെയ്യുന്നവരാണ് ഇടത് പാർട്ടികൾ. ഉന്നത നീതി പീഠങ്ങളെ അലങ്കരിച്ചവരാണ് ലോകായുക്തയായി നിയമിക്കപ്പെടുന്നത്. അവർ നിയമം ഇഴകീറി പരിശോധിച്ച ശേഷം പുറപ്പെടുവിക്കുന്ന ഉത്തരവിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും എങ്ങിനെയാണ് അന്തിമ തീരുമാനമെടുക്കാനാകുകയെന്ന് മുരളീധരൻ ചോദിച്ചിരുന്നു.

English summary
Kerala lokayukta ordinance: Union Minister V Muraleedharan again criticized the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X