കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് വി മുരളീധരന്‍

Google Oneindia Malayalam News

ദില്ലി: ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

kerala

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും വി. മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണ്.

ഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യ

ഇ.പി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിജിലന്‍സ് അന്വേഷിച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ സ്വന്തം ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം. ആരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചോദിച്ചു. പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജന്‍സികളെ പിടിക്കാന്‍ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നുമക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു

അതേസമയം, കോവിഡ് സ്ഥിരീകരിക്കുന്ന അന്ന് മുതല്‍ പത്താം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടതെന്നാണ് പ്രോട്ടോക്കോള്‍ എന്നിരിക്കെ പിണറായി വിജയന് എങ്ങനെയാണ് ആറാം ദിവസം ടെസ്റ്റ് നടത്തി ആശുപത്രി വിടാനാകുന്നതെന്ന് മന്ത്രി വി. മുരളീധരന്‍ ചോദിച്ചു. ആശുപത്രി അധികൃതര്‍ പറയുന്നതിനനുസരിച്ച് നാലാം തിയതി മുഖ്യമന്ത്രിക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ വലിയ ചതിയാണ് അദ്ദേഹം ജനങ്ങളോട് ചെയ്തതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ല:ദീപാ നിശാന്ത് കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ല:ദീപാ നിശാന്ത്

Recommended Video

cmsvideo
ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

ഭരണം ഇടതിനോ വലതിനോ; നിര്‍ണ്ണായകമാവുക ആ 10 ലക്ഷം വോട്ടുകള്‍, ഏറെയും സ്വന്തമാക്കിയെന്ന് യുഡിഎഫ്ഭരണം ഇടതിനോ വലതിനോ; നിര്‍ണ്ണായകമാവുക ആ 10 ലക്ഷം വോട്ടുകള്‍, ഏറെയും സ്വന്തമാക്കിയെന്ന് യുഡിഎഫ്

English summary
Kerala Lokayukta report: BJP to take legal action against CM Pinarayi Vijayan Says, V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X