കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമന വിവാദം: കെടി ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന് വേണ്ടി ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയായായതിനാല്‍ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

kt jaleel

ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചത് യോഗ്യതയില്‍ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എം നേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്.

മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീല്‍ മുഖേനയാണ് നടത്തുന്നത്. വിദേശ കോണ്‍സുലേറ്റുമായി വഴിവിട്ട ബന്ധം, മാര്‍ക്ക് ദാനം, മലയാളം സര്‍വ്വകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് കെ.ടി ജലീല്‍. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തിനോടും ജലീലിന് പുച്ഛമാണ്. എന്തുകൊണ്ടാണ് ഇ.പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരി?ഗണന ജലീലിന് കിട്ടുന്നുവെന്ന് സി.പി.എം അനുഭാവികള്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടപ്പൂജ്യമാകും; എം വി ഗോവിന്ദൻ വൺ ഇന്ത്യയോട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടപ്പൂജ്യമാകും; എം വി ഗോവിന്ദൻ വൺ ഇന്ത്യയോട്

35 സീറ്റ് നേടിയാൽ അധികാരം ബിജെപിക്ക്, സർക്കാർ രൂപീകരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സുരേന്ദ്രൻ35 സീറ്റ് നേടിയാൽ അധികാരം ബിജെപിക്ക്, സർക്കാർ രൂപീകരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സുരേന്ദ്രൻ

English summary
Kerala Lokayukta report : K Surendran wants CM Pinarayi Vijayan to resign along with KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X