Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീല്‍ രാജിവയ്ക്കുന്നതാണ് ഉചിതം, നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ് ഘടകകക്ഷിയായ എല്‍ജെഡി

കോഴിക്കോട്: ലോകായുക്ത വിധിയുടെ പശ്ചാത്തലത്തില്‍ കെടി ജലീല്‍ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ ഈ ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കെടി ജലീല്‍ ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.

kt jaleel

എന്നാല്‍ ഇപ്പോഴിതാ എല്‍ഡിഎഫിലെ ഘടകകക്ഷിയായ ലോക് താന്ത്രിക ജനതാദള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് ലോക് താന്ത്രിക് ജനതാദള്‍ പറയുന്നത്. ജലീല്‍ രാജിവയ്ക്കുന്നത് ഉചിതമാണെന്ന് എല്‍ജെഡി നേതാവ് സലീം മടവൂര്‍ പറയുന്നു.

ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാര്‍ത്ഥ അഴിമതിക്കാര്‍ക്ക് കടിച്ചുതൂങ്ങാന്‍ മാതൃക നല്‍കാതെ മാറി നില്‍ക്കണമോ എന്ന് ആലോചിക്കണമെന്നായിരുന്നു സലീം മടവൂരിന്റെ പ്രതികരണം. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധിയുണ്ടെങ്കില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജലീല്‍ മന്ത്രിയാകുന്നതിന് ഇപ്പോള്‍ രാജിയാണ് നല്ലതെന്ന് നിയമോപദേശം. നിയമപരവും ധാര്‍മ്മികവുമായി അങ്ങനെ ചെയ്യുന്നത് ജലീലിനും മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സിപിഎം നിലപാട്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

നിലവില്‍ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും ഉടന്‍ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കുമെന്നതിനാല്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാര്‍മികവും നിയമപരമായും പ്രശ്‌നമായേക്കും. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജി വെച്ച് ലോകായുക്ത വിധി അംഗീകരിക്കുകയും ലോകായുക്ത വിധിയിലെ പരാമര്‍ശം നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയുമാകാം. അങ്ങനെയെങ്കില്‍ വീണ്ടും മന്ത്രിയായി ജലീലിന് വരാന്‍ സാധിക്കും.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+