കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലവരു

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലവരു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

ഇത്തരം ഒരു ക്രൂരമായ കൊലപാതകം കേരളത്തില്‍ മാത്രമേ നടക്കുകയുള്ളൂ. ഈ ക്രൂരത കണ്ണൂരും കേരളവും ലോകവും മറക്കില്ല. ഇത് വേദനാജനകമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിനായി ഓടിനടക്കുന്ന ഒരു ചെറുപ്പക്കാരനെ ഇങ്ങനെ കൊലപ്പെടുത്തുകയെന്നത് ആരും വിചാരിക്കില്ലെന്ന് കൃഷ്ണ അല്ലവരു പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് അടിയന്തരമായി നടപടിയെടുത്തില്ലെന്ന് വ്യക്തമാക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പോലീസ് ഒരു ന്യായമായ നടപടി സ്വീകരിക്കുന്നില്ല.

 congress

അതിനാല്‍ എഐസിസി മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ ചുമതല ജനങ്ങള്‍ക്ക് നീതിയും ന്യായവും ലഭ്യമാക്കുകയെന്നതാണ്. നിയമവാഴ്ചയുടെ പരാജയമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്ന് സുരക്ഷയിലും സമാധാനവും ഓരോ പൗരനും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി കൂടിയാണെന്ന് ഓര്‍ക്കണമെന്നും അല്ലവരു കൂട്ടിച്ചേര്‍ത്തു.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ‍ിന്റെ തലയറുത്ത് പൂജ: അറസ്റ്റിലായത് എട്ട് പേർ, നരബലി!മൂന്ന് മാസം പ്രായമുള്ള കുഞ്ഞ‍ിന്റെ തലയറുത്ത് പൂജ: അറസ്റ്റിലായത് എട്ട് പേർ, നരബലി!

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ മട്ടന്നൂര്‍ എംഎല്‍എ ഇപി ജയരാജന്റെ പേഴ്സണല്‍ സെക്രട്ടറി രതീഷിനെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് ഉപവാസപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷുഹൈബിനെതിരെ കൊലവിളി നടത്തിയ സമ്മേളനത്തിനു നേതൃത്വം കൊടുത്തതും ഭീഷണി മുഴക്കിയതും ഇയാളാണ്. എന്നിട്ടും പോലീസ് ഇതുവരെ ചോദ്യം ചെയ്യാത്തതു ദുരൂഹമാണെന്നും ഡീന്‍ പറഞ്ഞു. കെ സുധാകരന്‍, സതീശന്‍ പാച്ചേനി,സജീവ് ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി, ജോഷി കണ്ടത്തില്‍, അഡ്വ ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Kerala lost judicial capabilities says AICC general secretary Krishna Allavaru,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X