ഒന്നും രണ്ടുമല്ല, ചായക്കടക്കാരി ജയയുടെ ലോട്ടറി ഭാഗ്യം 5 തവണ; മാല പോലെ തുടരെ സമ്മാനങ്ങള്‍
വർഷങ്ങളോളം ലോട്ടറി എടുത്താലും ഒരു സമ്മാനം പോലും ലഭിക്കാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നെങ്കിലുമൊരിക്കല്‍ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവർ ഇപ്പോഴും ലോട്ടറിയെടുപ്പ് തുടരുന്നു. അത്തരമൊരു വ്യക്തിക്കാണ് അടുത്തിടെ പഞ്ചാബ് ലോട്ടറിയുടെ 5 കോടി രൂപ അടിച്ചത്.
40 വർഷത്തോളം ലോട്ടറിയെടുത്ത വൃദ്ധനെ തേടി ഒടുവില്‍ 88-ാം വയസ്സിലാണ് ലോട്ടറി ഭാഗ്യം എത്തിയത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് തിരുവനന്തപുരം സ്വദേശിനിയായ ജയക്ക് പറയാനുള്ളത്. ഒന്നും രണ്ടും തവണയല്ല അഞ്ച് തവണയാണ് ലോട്ടറിയിലൂടെ ജയയെ തേടി ഭാഗ്യം എത്തിയിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ വഴുതയ്ക്കാട് ഈശ്വരവിലാസം ജംഗ്ഷനില്‍ ജയ എന്ന സ്വന്തം പേരിലുള്ള ഒരു ടീ ഷോപ്പ് നടത്തുകയാണ് ഈ അപൂർവ്വ ഭാഗ്യശാലിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഭാർത്താവായിരുന്നു ടീ ഷോപ്പ് തുടങ്ങിയത്. എന്നാല്‍ അദ്ദേഹം പിന്നീട് ജയയേയം ഏകമകേനയും ഉപേക്ഷിച്ച് നാടുവിട്ടു. ഇതോടെ ഭാർത്താവ് ഉണ്ടാക്കിവെച്ച കടബാധ്യതയും ജയയുടെ തലയിലായി.

തുടക്കത്തില്‍ പകച്ച് പോയെങ്കിലും പോരാടാന്‍ തീരുമാനിച്ച ജയ സധൈര്യം ചായക്കട ഏറ്റെടുത്തു. ആദ്യമായി ചായക്കട രംഗത്തേക്ക് എത്തുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും പതിയെ പതിയെ എല്ലാം പഠിച്ചെടുത്തു. മികച്ച ഭക്ഷണം നല്‍കി തുടങ്ങിയതോടെ സമീപത്തെ ഓട്ടോഡ്രൈവർമാർ അടക്കും ജയയുടെ കടയിലെ നിത്യസന്ദർശകരായി. ഇതോടെ കട വിജയത്തിലേക്കെത്തി.

കട വിജയത്തിലായെങ്കിലും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം കടബാധ്യത തീർക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എങ്ങാനും ഒരു സമ്മാനം അടിച്ചാലോയെന്ന പ്രതീക്ഷയില്‍ ജയ ലോട്ടറി എടുക്കാന്‍ ആരംഭിക്കുന്നത്. ഒരിക്കല്‍ ഒരു സീരീസിലുള്ള അഞ്ച് ലോട്ടറി വാങ്ങിയെങ്കിലും കടയിലെ തിരക്കുകള്‍ കാരണം ഫലം നോക്കാന്‍ മറുന്നുപോയി.
Vastu Tips: ജോലിയില്‍ ഉന്നമനമാണോ ഉദ്ധേശിക്കുന്നത്: എങ്കില്‍ വാസ്തു പറയുന്നത് കേള്‍ക്കൂ..

പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇങ്ങനെയൊരു ലോട്ടറി താനെടുത്ത കാര്യം ജയ ഓർക്കുന്നത് ഫലം പരിശോധിക്കുന്നതും. യാതൊരു പ്രതീക്ഷയും ഇല്ലാതെയായിരുന്നു ജയ ആ ടിക്കറ്റുകളുടെ ഫലം പരിശോധിച്ചത്. എന്നാല്‍ 5 ടിക്കറ്റുകള്‍ക്കായി 5 ടിക്കറ്റിന് 5000 രൂപ വെച്ച് 25000 രൂപ സമ്മാനമായി ജയയ്ക്ക് ലഭിച്ചു.

ഉടന്‍ തന്നെ ടിക്കറ്റുമായി അടുത്തുള്ള ലോട്ടറി കടയിലെത്തി പൈസ കൈപ്പറ്റി. മുഴുവന്‍ തുകയും നല്‍കാതെ ഏതാനും ടിക്കറ്റുകള്‍ നല്‍കിയതിന് ശേഷം ബാക്കി വരുന്ന തുകയായിരുന്നു ജയക്ക് ലോട്ടറി കച്ചവടക്കാരന്‍ നല്‍കിയത്. ആ ടിക്കറ്റിലൂടെ വീണ്ടും ഭാഗ്യം ജയയെ തേടിയെത്തി. 12000 രൂപയായിരുന്നു അന്ന് ജയക്ക് ലഭിച്ചത്.

എന്നാല്‍ ജയയുടെ ഭാഗ്യം അവിടം കൊണ്ടും അവസാനിച്ചില്ല. രണ്ടാമത് സമ്മാനം ലഭിച്ച ലോട്ടറി മാറാൻ പോയപ്പോൾ വീണ്ടും ടിക്കറ്റ് എടുക്കുകയും അതിനും സമ്മാനം ലഭിക്കുകയും ചെയ്തു. ഇത്തവണ 60000 രൂപയാണ് ജയയുടെ കയ്യിലേക്ക് എത്തിയത്. വീണ്ടും ഈ സംഭവം തന്നെ ആവർത്തിച്ചു. ലഭിച്ചത് 6000 രൂപ. ഈ തുക മാറാന്‍ പോയപ്പോള്‍ ലഭിച്ച ടിക്കറ്റിന് പിന്നീട് സമ്മാനം ലഭിച്ചില്ല.

ജയയുടെ ഭാഗ്യം വീണ്ടും തുടരുന്നതാണ് പിന്നീടും കണ്ടത്. രണ്ടുദിവസത്തിന് ശേഷം മറ്റൊരു ഏജൻസിയിൽ നിന്നും അപ്രതീക്ഷിതമായി ജയ വീണ്ടും ടിക്കറ്റെടുത്തു. 8000 രൂപയാണ് അന്ന് സമ്മാനമായി ലഭിച്ചത്. വലിയ തുകകളൊന്നും ലോട്ടറിയടിച്ചില്ലെങ്കിലും ഇത്തരം ചെറിയ സമ്മാനങ്ങള്‍ ജയയുടെ ജീവിതത്തില്‍ പകർന്ന ആശ്വാസം ചെറുതല്ല.












Click it and Unblock the Notifications