Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുമസ് പുതുവത്സര ബംബര്‍: ടിക്കറ്റിന് 400 രൂപ; കിട്ടാന്‍പോകുന്ന കോടികള്‍ എത്രയാണെന്നറിയാമോ!

ഓണം ബംബറിന്റെയും പൂജ ബംബറിന്റെയുമൊക്കെ റിസൾട്ട് വന്നുകഴിഞ്ഞു. ഇനി ഭാ​ഗ്യാന്വേഷികൾ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നത് ക്രിസ്തുമസ് പുതുവത്സര ബംബറിനാണ്. ഓണം ബംബറിലും പൂജ ബംബറിലും ഭാ​ഗ്യം തെളിയാത്തവർ ക്രിസ്തുമസ് ബംബറിലൂടെ എങ്കിലും തലവര തെളിഞ്ഞാലോ എന്ന പ്രതീക്ഷയിലാണ്.

എന്തായാലും വലിയ സമ്മാനത്തുകയുമായാണ് ക്രിസ്തുമസ് പുതുവത്സര ബംബർ എത്തുന്നത്. ഒന്നാം സമ്മാനം അടിച്ചാൽ പിന്നെ ക്രിസ്തുമസും പുതുവത്സരവും പൊളിക്കാം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ആണ് ക്രിസ്തുമസ് പുതുവത്സര ബംബർ എത്തുന്നത്. ഭാ​ഗ്യവാനെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയാണെന്ന് അറിയണ്ടേ?

1

ക്രിസ്തുമസ്-പുതുവത്സര ബംബറിന്16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും വിതരണം ചെയ്യും. 400 രൂപയാണ് ടിക്കറ്റ് വില. 2023 ജനുവരി 19 ന് നറുക്കെടുക്കും.മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി നാൽപത് സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

2

പത്ത് പരമ്പരകളിലായാണ് ക്രിസ്തുമസ് ബംബർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. ടിക്കറ്റിന്റെ പ്രിന്റിംഗ് പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ അവ വിപണിയിൽ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു.

3


തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിരുന്നത്. 25 കോടി രൂപയായിരുന്നു ഇത്തവണത്തെ ഒന്നാം സമ്മാനം. അഞ്ചു കോടി ആയിരുന്നു രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ആയിരുന്നു മൂന്നാം സമ്മാനം.
ജൂലൈ 18 മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം സ്വദേശിയ അനൂപ് ആയിരുന്നു കോടിപതി. റെക്കോർഡ് വിൽപ്പനയായിരുന്നു നടന്നത്.

4


പൂജ ബംബർ തുക 10 കോടിയായിരുന്നു. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
പൂജാ ബംബര്‍ ലോട്ടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന് . JC 110398 എന്ന നമ്പറിനാണ് ബംബര്‍ സമ്മാനം. രണ്ടാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പര്‍ JD 255007. കിഴക്കേ നടഭാഗത്തുളള കടയില്‍ നിന്ന് വിറ്റ് പോയ ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+