Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന് സമ്മാനം അടിച്ചത് 10 ലക്ഷം; ലോട്ടറി ടിക്കറ്റ് കാണാനില്ല, മോഷ്ടിച്ചെന്ന് പരാതി

കോട്ടയം: പത്ത് ലക്ഷം രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. ഈ മാസം 22ന് ആണ് സംഭവം. കോതനല്ലൂര്‍ പുളിക്യാമാലില്‍ സാബു ശിവനാണ് ഇതുമായി ബന്ധപ്പെട്ട് കടുതുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. കോതനല്ലൂര്‍ ശിവശക്തി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സാബു സമാന നമ്പരുള്ള മൂന്ന് കാരുണ്യ പ്ലസ് ടിക്കറ്റെടുത്തത്.

തുടര്‍ന്ന് സാബുവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കോതനല്ലൂരില് മരം മുറിക്കുന്ന ജോലിക്ക് പോയി. ഈ സമയത്ത് വസ്ത്രത്തില്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കിയാണ് ലോട്ടറിയും ഫോണും സൂക്ഷിച്ചത്. ജോലിക്കിടെ സാബുവിന്റെ ഫോണില്‍ ആരോ വിളിച്ചിരുന്നു. ഈ ഫോണ്‍ എടുത്തത് സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഇതിന് ശേഷമാണ് ലോട്ടറി ടിക്കറ്റുകള്‍ കാണാതായത്. ഇക്കാര്യം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

lottery

പരാതിയുടെ അടിസ്ഥാനത്തില്‍ സാബുവിന്റെ കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. തന്റെ ലോട്ടറി ടിക്കറ്റെടുത്തവര്‍ മനസലിഞ്ഞ് തിരികെ തരുമെന്ന പ്രതീക്ഷയിലാണ് സാബു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് എരുമേലി ടൗണിലെ ലോട്ടറി കടയില്‍ മോഷണം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബസ്റ്റാന്‍ഡ് റോഡില്‍ ശ്രീമുരുകാ ലോട്ടറി സെന്റിലാണ് മോഷണം നടന്നത്. ലോട്ടറി ടിക്കന്റെ മൊത്തവ്യാപാരവും ചില്ലറ വ്യാപാരവുമുള്ള കടയാണിത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഉച്ചകഴിഞ്ഞ് നറുക്കെടുക്കുന്ന 300 ലോട്ടറി ടിക്കറുകളുടെ ഒരുകെട്ടാണ് നഷ്ടപ്പെട്ടത്.

12000-രൂപയുടെ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടതായി കട ഉടമ പറഞ്ഞു. കടയ്ക്ക് സമീപം ബസ്സ്റ്റാന്‍ഡില്‍ കടയുടെ ചുമതലയുള്ള ആള്‍ പാഴ്സല്‍ വാങ്ങാന്‍ പോയ സമയത്താണ് സംഭവം. ഒരുകാലിന് സ്വാധീനമില്ലാത്തയാള്‍ കടയിലേക്ക് വരുന്നതും ലോട്ടറി ടിക്കറ്റുകള്‍ എടുത്തുപോകുന്നതും കടയിലെ നരീക്ഷണക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ദൃശ്യം വ്യക്തമല്ല. ഇതേ വ്യക്തി സമീപമുള്ള ചായക്കടയില്‍ കയറി ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+