• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നു

Google Oneindia Malayalam News

ഭാഗ്യദേവത മാടിവിളിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ദിവസവും കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതെ പറഞ്ഞുവരുന്നത് ലോട്ടറിയെക്കുറിച്ച് തന്നെയാണ്. രണ്ടുകോടി ലോട്ടറി അടിച്ചാല്‍ പിന്നെ പണിക്കൊന്നും പോകാതെ ബാങ്കില്‍ ഇട്ട് അതിന്റെ പലിശയ്ക്ക് ജീവിക്കാലോ എന്ന് തമാശയ്ക്ക് എങ്കിലും പറയാത്ത ആളുകള്‍ വളരെ കുറവായിരിക്കും.

ഭാഗ്യത്തിന് എങ്ങാനും അടിച്ചാലോ എന്ന ഒരു പ്രതീക്ഷയില്‍ തന്നെയാണ് ഓരോ ആള്‍ക്കാറും ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്ത് കഴിഞ്ഞാല്‍ പിന്നെ റിസള്‍ട്ട് അറിയുന്നത് വരെ ഒരു ചങ്കിടിപ്പുമാണ്... ആ ഭാഗ്യശാലി തങ്ങളാണോ എന്നറിയാന്‍.... എന്നാല്‍ ആ ഭാഗ്യശാലി നിങ്ങളാണോ എന്ന് എളുപ്പത്തില്‍ അറിഞ്ഞാലോ ..അതിനുള്ള വഴികള്‍ ഒരുങ്ങുന്നുണ്ട്....

1

ടിക്കറ്റുകളില്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ലോട്ടറിവകുപ്പ്. ഇതിനുള്ള സാധ്യതകളും ലോട്ടറി വകുപ്പ് തേടുന്നുണ്ട്. പല സ്ഥലങ്ങളിലും ഉല്പന്നങ്ങളിലുമൊക്കെ നമ്മള്‍ ഈ ക്യൂആര്‍ കോഡ് കാണാറുണ്ട്. അത്തരം ക്യൂആര്‍ കോഡ് എന്തിനാണ് ലോട്ടറിയില്‍ കൊണ്ടുവരുന്നത്. എന്നല്ലേ... ലോട്ടറിയില്‍ ക്യൂആര്‍ കോഡ് കൊണ്ടുവന്നാല്‍ അത് ഗുണം ചെയ്യുന്നത് ലോട്ടറി എടുക്കുന്ന ആളുകള്‍ക്കാണ്.

ലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്തലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത

2

ക്യൂആർ കോഡ് ഉള്‍പ്പെടുത്തിയാൽ ടിക്കറ്റ് എടുക്കുന്ന ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ഫലം അറിയാനുള്ള സംവിധാനം ആയിരിക്കും ഇത്. അതിനാല്‍, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റില്‍ ക്യുആര്‍ കോഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ്. ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ നറുക്കെടുപ്പ് ഫലങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലൂടെ എളുപ്പത്തില്‍ പരിശോധിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഇത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ നിരവധി നടപടികള്‍ േആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വന്നിരുന്നു.

ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍

3

സ്വകാര്യ യൂട്യൂബ്വ ചാവല്‍ വഴിയും സോഷ്യല്‍മീഡിയ വഴിയും തെറ്റായ റിസള്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. ഇങ്ങനെ തെറ്റായഫലം പുറത്തുവരുന്നത് തയുന്നകിനുള്ള തയ്യാറെടുപ്പിലാണ് ലോട്ടറിവകുപ്പ് . നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഔദ്യോഗിക YouTube ചാനല്‍ ആരംഭിക്കാനാണ് ഉടനടി പദ്ധതി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ട്രയല്‍ റണ്‍ വിജയമായിരുന്നു. അടുത്ത ഘട്ടത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഇത് പുറത്തിറക്കും.

4

വകുപ്പിന് ഏഴ് ആഴ്ച ലോട്ടറികളും ആറ് ബമ്പര്‍ ലോട്ടറികളുമുണ്ട്. എല്ലാ ഫലങ്ങളും ഘട്ടം ഘട്ടമായി നവമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കും. ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക ഹാന്‍ഡിലുകളായി അവതരിപ്പിക്കുന്ന സ്വകാര്യ നവമാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികളും വകുപ്പ് ആസൂത്രണം ചെയ്യുന്നു. തെറ്റായ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നിരോധിക്കാന്‍ ശ്രമിക്കും.

5

അതേസമയം, ലോട്ടറി വകുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ലൈവ് നൽകുന്നതിനു തടസ്സം ഇല്ല. ഡിസംബർ മുതൽ നറുക്കെടുക്കുന്ന ടിക്കറ്റുകളുടെ ലൈവ് ഫലം യുട്യൂബിലൂടെയും സമൂഹമാധ്യമത്തിലൂടെയും നൽകാനാണ് ലോട്ടറി ഡയറക്ടറേറ്റിന്റെ ആലോചന. ഇതിനു സർക്കാരിന്റെ അംഗീകാരം ലഭിക്കണം

6

പൂജ ബമ്പർ ലോട്ടറിയുടെ വിൽപന നല്ല രീതിയിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വരെ 35.36 ലക്ഷം ടിക്കറ്റുകൾ വിറ്റു. മൊത്തം 39 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു, നവംബർ 20 ന് നറുക്കെടുപ്പിന് മുമ്പ് അവ വിറ്റുതീരുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു.

English summary
Kerala lottery department may include QR code in lottery tickets because of these reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X