വ്യാജന്മാരെ പൊക്കാന്‍ മിന്നല്‍ ലോട്ടറി എത്തിയേക്കും; ഇനി ആ തട്ടിപ്പ് നടക്കില്ല
സാധാരണക്കാരനെ സംബന്ധിച്ച് ലോട്ടറി ഒരു പിടിവള്ളിയാണ്. സമ്മാനം എങ്ങാനും അടിച്ചാൽ ജീവിതം കൂട്ടിമുട്ടിക്കാം. ആ ഒരു പ്രതീക്ഷയിൽ തന്നെയാണ് ഇത്രയധികം ആളുകൽ ലോട്ടറി എടുക്കുന്നതും. ജപ്തിയുടെ വക്കിലെത്തി വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന അവസ്ഥയിൽ എത്തിനിൽക്കുന്ന ആളുകൾക്ക് പോലും തുണയായി ലോട്ടറി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വളരെ വലിയൊരു പ്രതിസന്ധി ഉയർന്നുവന്നിരിക്കുകയാണ്.
തിരുവോണം ബംബറിന്റെ നറുക്കെടുപ്പൊക്കെ കഴിഞ്ഞ് പൂജ ബംബറിനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് ഈ വാർത്ത പുറത്തുവരുന്നത്. ലോട്ടറിയിൽ വ്യാജൻ കടന്നുകൂടിയതായുള്ള സംശയം. ആലപ്പുഴ ജില്ലയിലൊക്കെ ഇത് ലോട്ടറി വിൽപനയെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ കൂടതൽ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നld. ഇതങ്ങനെ ഒരിടത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. സംസ്ഥാനത്ത് വ്യാപകമായി ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ട്.

ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പറിൽ തിരുത്തുവരുത്തിയാണ് കൂടുതൽ തട്ടിപ്പും നടക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ നെന്മാറ സ്വദേശിയായ ലോട്ടറിവില്പനക്കാരൻ തട്ടിപ്പിന് ഇരയായിരുന്നു. ലോട്ടറി ടിക്കറ്റിലെ അവസാന നമ്പർ തിരുത്തിയായിരുന്നു തട്ടിപ്പ്. സമാനമായ സംഭവം ആലപ്പുഴ ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്പർ തിരുത്തി മാത്രമല്ല ഇനിയുമുണ്ട് പലതരത്തിലുള്ള ലോട്ടറി തട്ടിപ്പുകൾ.

ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്നടത്തുന്ന രീതിയുണ്ട്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒന്നിലേറെ കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്നതാണ് കണ്ടുവരുന്നത് അന്നത്തെ ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന അംഗപരിമിതരും കാഴ്ച ശേഷി കുറഞ്ഞവരുമായ ലോട്ടറി കച്ചവടക്കാരെയാണ് ഈ തട്ടിപ്പുകൾക്ക് ഇരയാക്കുന്നത്.

5000 രൂപ വരെയുള്ള സമ്മാനങ്ങൾ വില്പനക്കാരിൽ നിന്നു തന്നെ ലഭിക്കും. ഇത് മുന്നിൽക്കണ്ടാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. എന്നാൽ ഇത്തരം തട്ടിപ്പുകൾ കയ്യോടെ പിടിക്കാവുന്നതാണ്. ലോട്ടറി ഏജന്റുമാർക്ക് ഭാഗ്യക്കുറി ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് നോക്കായാല‍് കര്യം പിടികിട്ടും. എന്നാൽ നടന്ന് ലോട്ടറി വിൽക്കുന്നവർക്ക് ഇത് സാധിക്കില്ല.

എങ്ങനെയും ഇത്തരം തട്ടിപ്പ് തടയാനുള്ള നീക്കം ലോട്ടറി വകുപ്പിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. നമ്പർ തിരുത്തിയും ഫോട്ടോസ്റ്റാറ്റ് എടുത്തുമുള്ള തട്ടിപ്പുകൾ തടയാൻ തിളക്കമുള്ള ലോട്ടറി ടിക്കറ്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഭാഗ്യക്കുറി വകുപ്പ്. ഫ്ലൂറസന്റ് അച്ചടി മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ടിക്കറ്റുകളുടെ നമ്പർ തിരുത്തിയാൽ പെട്ടെന്ന് കണ്ടു പിടിക്കാനാകും.

ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്താൽ തിളക്കവും ഉണ്ടാകില്ല. ഇതുൾപ്പെടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി ലോട്ടറി ടിക്കറ്റ് പുറത്തിറക്കുന്ന കാര്യം ഭാഗ്യക്കുറി വകുപ്പിന്റെ പരിഗണനയിൽ ഉണ്ട്. തട്ടിപ്പുക്കാരെ പിടിക്കാൻ ഈ മിന്നൽ ലോട്ടറി ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിൽ പൂജ ബംബറിന്റെ വിൽപന ഇടിയാൻ കാരണം വ്യാജ ലോട്ടറി ഭയം മൂലമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചെറുകിട ലോട്ടറിക്കാർ ലോട്ടറി വിൽക്കാൻ ഭയക്കുന്നുവെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications