കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ലോട്ടറി ഓണ്‍ലൈനിലോ; സൂക്ഷിക്കുക ഈ ആപ്പുകള്‍ വ്യാജമാണ്, മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ആളുകളെ ആകര്‍ഷിക്കുന്ന വ്യാജ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. കേരള ഓണ്‍ലൈന്‍, ഇന്ത്യ കേരള ലോട്ടറി, കേരള ലോട്ടറി ഓണ്‍ലൈന്‍ എന്നീ വ്യാജ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ലോട്ടറി വകുപ്പിന്റേതാണെന്ന വ്യാജേനയാണ് ഈ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഈ ആപ്പുകള്‍ പത്ത് ലക്ഷത്തോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

1

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെയും ലോഗോകളും കേരള സംസ്ഥാന മുദ്രയും ഉപയോഗിച്ചാണ് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പേജുകളിലും പരസ്യങ്ങള്‍ എത്തിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി വകുപ്പിന്റേതാണ് ഈ ടിക്കറ്റെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

2

ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!

സൈബര്‍ സുരക്ഷാ കമ്പനിയായ ക്ലൗഡ്‌സെക്കിന്റെ നിര്‍മിതബുദ്ധി (എ ഐ) അധിഷ്ഠിത ഡിജിറ്റല്‍ റസിക് പ്ലാറ്റ്‌ഫോമായ എക്‌സ് വിജില്‍ ആണ് സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ ആപ്പുകള്‍ കണ്ടെത്തിയത്. തട്ടിപ്പ് നടക്കുന്ന രണ്ട് ആപ്പുകളും keralaticketone.com, lotteryadda.com, keralaticketonline.com, lottomegawin.com, kerala-ticket.com എന്നീ ഡൊമൈനിലുള്ള സംഘത്തിന്റേതാണ.

3

Karunya KR 576 Result: ഒന്നാം സമ്മാനം 80 ലക്ഷം, നിങ്ങളുടെ കയ്യിലുണ്ടോ ഈ നമ്പര്‍ ടിക്കറ്റ്, കാരുണ്യ ഫലംKarunya KR 576 Result: ഒന്നാം സമ്മാനം 80 ലക്ഷം, നിങ്ങളുടെ കയ്യിലുണ്ടോ ഈ നമ്പര്‍ ടിക്കറ്റ്, കാരുണ്യ ഫലം

അതേസമയം, കേരള ലോട്ടറിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് നിരോധനമുള്ളതാണെന്നും പേപ്പര്‍ ലോട്ടറി വില്‍പ്പന മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ എസ് പറഞ്ഞു. ലോട്ടറി വില്‍പ്പന നടത്തുന്ന വ്യാജ ആപ്പുകളെക്കുറിച്ച് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തി തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kerala Lottery; Fake apps on play store in the name of state lottery department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X