അവസാനത്തെ ഒറ്റ നമ്പര്‍ ശരിയാകണം; ലക്ഷണങ്ങളില്ലേലും സമ്മാനം ഉറപ്പ്, ലോട്ടറി ചൂതാട്ട സംഘം വിലസുന്നു
ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജന്‍സി ഉടമ വില്‍പ്പന നടത്തിവന്നിരുന്നത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ നമ്പര്‍ ശരിയായി വരുന്നവര്‍ക്ക്

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് നമ്പര്‍ പ്രവചിച്ചാണ് ചൂതാട്ടം നടക്കുന്നത്. ചിലയിടങ്ങളില്‍ അവസാനകത്തെ ഒറ്റ അക്ക നമ്പര്‍ ഉപയോഗിച്ചും ചൂതാട്ടം നടക്കുന്നുണ്ട്. ലോട്ടിറി വില്‍പ്പനയൂുടെ മറവിലാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നത്.

ഒറ്റ നമ്പര്‍ ചൂതാട്ടം
കോട്ടയം ജില്ലയില്‍ ഇത്തരം സംഘങ്ങള്‍ ഓരോ കോണിലുമുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ സംഭവകത്തില്‍ ലോട്ടറി ഏജന്‍സി ഉടമയെയും വില്‍പ്പനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്കി സെന്റര്‍ ഉടമ പാല കവിക്കുന്ന് ഭാഗത്ത് മുരിങ്ങോട്ട് വീട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന മാത്യു, വില്‍പ്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വീട്ടില്‍ വിനയ ചന്ദ്രന്‍ എന്നിവരെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്.

കാരുണ്യ ലക്കി സെന്റര്‍
കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ലോട്ടറി ചൂതാട്ടം നടക്കാറുണ്ടെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് വിവരം ലഭിച്ചിപരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് പാല ടി ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ലക്കി സെന്റര്‍ ലോട്ടറി ഏജന്‍സിയില്‍ പരിശോധന നടത്തിയത്. ഇങ്ങനെയാണ് ഇവര്‍ പിടിയിലാകുന്നത്.

ഒരു നമ്പറിന് 500 രൂപ
ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നിരുന്നത്. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജന്‍സി ഉടമ വില്‍പ്പന നടത്തിവന്നിരുന്നത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ നമ്പര്‍ ശരിയായി വരുന്നവര്‍ക്ക് ഒരു നമ്പറിന് 500 രൂപയാണ് ലഭിക്കുക.

സീരിയല്‍ നമ്പര്‍ പതിപ്പിച്ച കാര്‍ഡുകള്‍
നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറിയുടെ നമ്പര്‍ അടയാളപ്പെടുത്തിയ ടിക്കറ്റുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ ഇടാപാടുകാരെ തിരിച്ചറിയുന്നതിന് നല്‍കുന്ന പ്രത്യേകം സീരിയല്‍ നമ്പര്‍ പതിപ്പിച്ച കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ ലോട്ടറി നിയമവും, ഗെയിമിങ് ആക്റ്റും, ക്രിമിനല്‍ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി.

പൊലീസ് സംഘം
പാലാ സ്റ്റേഷന്‍ എസ് എച്ച് ഒ കെ പി ടോംസണ്‍, എസ് ഐ എം ഡി അഭിലാഷ്, ഷാജി കുര്യാക്കോസ്, എ എസ് ഐ ബിജു കെ. തോമസ് , സി പി ഓ മാരായ രഞ്ജിത്ത്, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് അടുത്തിടെയായി ഇത്തരം കേസുകള്‍ നിരവധിയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സമാന്തര ലോട്ടറി
വന്‍തുക മോഹിച്ച് സംസ്ഥാന ലോട്ടറിയെ ഒഴിവാക്കി നടത്തുന്ന സമാന്തര ലോട്ടറി സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപകമാണ്. പൊലീസും ലോട്ടറി വകുപ്പും നടത്തിയ നീക്കത്തിലൂടെ എഴുത്ത് ലോട്ടറിയെ നിയന്ത്രിക്കാനാവും. ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ നടുവൊടിക്കുന്നതാണ് സമാന്തര ലോട്ടറി.

ആപ്പ് നിര്‍മ്മിച്ച് നല്‍കിയ യുവാവ്
അനധികൃത എഴുത്ത് ലോട്ടറിക്കെതിരെ ശക്തമായ പ്രതിഷേധവും സമരങ്ങളും തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തുടരുകയാണ്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് ലോട്ടറി ചൂതാട്ടത്തിനായി ആപ്പ് നിര്‍മ്മിച്ച് നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹലി (25) നെയാണ് തിരൂര്‍ ഡി വൈ എസ് പി. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തു നിന്നും പിടികൂടിയത്.












Click it and Unblock the Notifications