ഭാഗ്യം മൺസൂൺ ബംബർ കൊണ്ടുവരും; ടിക്കറ്റ് വിലയും സമ്മാനത്തുകയും, നറുക്കെടുപ്പും അറിയാം..
തിരുവനന്തപുരം: വിഷു ബംബർ അടിച്ചില്ലേ, എന്നാൽ വിഷമിക്കേണ്ട മൺസൂൺ ബംബർ എടുത്തോളു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ ടിക്കറ്റിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. വിഷു ബംബറിന്റെ നറുക്കെടുപ്പിന് പിന്നാലെയാണ് മൺസൂൺ ബംബർ ടിക്കറ്റ് റിലീസ് ചെയ്തത്. 10 കോടിയാണ് ഒന്നാം സമ്മാനം.
250 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കുമാണ്. ജൂലായിൽ ആണ് നറുക്കെടുപ്പ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഓൺലൈനായി ലോട്ടറി വിൽപനയില്ല. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭ്യമാകും.

കഴിഞ്ഞ വർഷത്തെ മൺസൂൺ ബംബർ പാലക്കാടാണ് അടിച്ചത്. MB 200261 എന്ന നമ്പറിനായിരുന്നു സമ്മാനം ലഭിച്ചത്. 11 വനിതാ തൊഴിലാളികൾക്ക് ആണ് ഒന്നാം സമ്മാനം അടിച്ചത്. 54 ലക്ഷം മൺസൂൺ ബംബർ ലോട്ടറികളാണ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു
കഴിഞ്ഞ വർഷം പത്ത് കോടി ആയിരുന്ന ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ടിക്കറ്റ് വില. 10 ലക്ഷം രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് അഞ്ച് പേർക്ക് ആയിരുന്നു. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 25 പേർക്കായിരുന്നു. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനവം ലഭിച്ചത്.
അതേ സമയം ഇത്തവണ വിഷും ബംബർ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ്, 12 കോടിയാണ് സമ്മാനത്തുക.
ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒന്നാം സമ്മാനം 12 കോടി ആയിരുന്നു. 300 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു കോടി വീതം ആറ് പരമ്പരകൾക്ക് നൽകുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നൽകുന്ന ( ആറ് പരമ്പരകൾക്ക്) മൂന്നാം സമ്മാനവും ആറ് പരമ്പരകൾക്ക് അഞ്ച് ലക്ഷം വീതം നാലം സമ്മാനവും നൽകുന്ന വിധത്തിലാണ് സമ്മാനം. അഞ്ച് മതൽ 9 വരെയുള്ള സമ്മാനങ്ങൾ
5000, 2000, 1000, 500, 300 എന്നിങ്ങനെയായിരുന്നു.












Click it and Unblock the Notifications