Pooja Bumper Lottery: പൂജ ബംബര്‍ ഇത്തവണ റെക്കോര്‍ഡ് തകര്‍ക്കും, സമ്മാന ഘടന ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ലോട്ടറിയെടുക്കുന്ന മലയാളികളുടെ എണ്ണം കൂടിക്കാടിവരികയാണ്. ദിവസേനെ കോടിപതികളെയും ലക്ഷപ്രഭുക്കന്മാരെയുമാണ് ലോട്ടറികള്‍ സൃഷ്ടിക്കുന്നത്. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ലോട്ടറി വില്‍പന വലിയ തോതില്‍ ഉയര്‍ന്നെന്നാണ്. ആദ്യ കാലങ്ങളില്‍ പ്രതിവാര നറുക്കെടുപ്പുകള്‍ മാത്രമാണ് നടന്നതെങ്കില്‍ ഇപ്പോള്‍ ദിവസേന നറുക്കെടുപ്പുകള്‍ നടക്കുകയാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ലോട്ടറിയിലുള്ള വിശ്വാസവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍.

അടുത്ത കാലങ്ങളായി കേരളത്തില്‍ ബംബര്‍ ലോട്ടറികളും വര്‍ദ്ധിച്ചു. ഇന്ന് കേരളത്തില്‍ ഒരു വര്‍ഷം ആറ് ബംബര്‍ നറുക്കെടുപ്പുകളാണ് നടക്കുന്നത്. ഏറ്റവും അവസാനമായി എടുത്ത ബംബര്‍ ഓണത്തിനാണ്. ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയത്. 25 കോടി രൂപ.

അതേസമയം, സംസ്ഥാനത്ത് സെപ്റ്റംബര്‍ 18 മുതല്‍ പൂജ ബംബര്‍ ലോട്ടറിയുടെ വില്‍പനയും ആരംഭിച്ചു. ബി ആര്‍ 88 സീരീസിലുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്. കഴിഞ്ഞ പൂജ ബംബറിന് 200 രൂപയാണെങ്കില്‍ ഇത്തവണ അത് 250 ആക്കി ഉയര്‍ത്തുകയും ചെയ്തു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളുമുണ്ട്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ, നാലാം സമ്മാനം 1 ലക്ഷം രൂപ, അഞ്ചാം സമ്മാനം 5000 രൂപ, ആറാം സമ്മാനം 2,000 രൂപ, ഏഴാം സമ്മാനമാം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. കൂടാതെ സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും.

ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ഇത്തവണത്തെ പൂജ ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത് 2022 നവംബര്‍ 20 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനടുത്തുള്ള ഗോര്‍കി ഭവനില്‍ വച്ചാണ്.

ഇത്തവണ പൂജാ ബമ്പര്‍ വില്പന സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് കരുതുന്നത്. ടിക്കറ്റ് പുറത്തിറങ്ങി ആദ്യ 12 ദിവസം കൊണ്ട് 12 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റിരുന്നു. ബംബര്‍ ടിക്കറ്റുകളോട് മലയാളികള്‍ക്കുള്ള വിശ്വാസ്യതയാണ് ഇത് കാണിച്ചു തരുന്നത്. കൂടാതെ കേരളത്തിലെത്തുന്ന മറ്റ് സംസ്ഥാനത്തിലുള്ളവരും ബംബര്‍ അടക്കമുള്ള ലോട്ടറികള്‍ സ്ഥിരമായി എടുക്കാറുണ്ട്.












Click it and Unblock the Notifications