ഓണം ബംബർ അടിച്ചില്ലെങ്കില്‍ നിരാശ വേണ്ട, ഇതാ പൂജാ ബംബറുണ്ട്: 12 കോടി നേടാം, സമ്മാനങ്ങളില്‍ വർധനവ്
തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തിരുവോണം ബംബറിന് പിന്നാലെയെത്തിയ പൂജ ബംബറിന്റെ വില്‍പ്പനയിലും കുതിപ്പ്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായ സമ്മാനഘടനയുമായിട്ടാണ് ഇത്തവണ പൂജ ബംബർ എത്തുന്നത്. ഒന്നാം സമ്മാനത്തില്‍ തന്നെയാണ് പ്രധാന വ്യത്യാസം. കഴിഞ്ഞ തവണ 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയതെങ്കില്‍ ഇത്തവണ അത് 12 കോടിയായി വർധിപ്പിച്ചിട്ടുണ്ട്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം നാലു പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 10 പേർക്കും നല്‍കും. ഇത് ആദ്യമായാണ് പൂജ ബംബറിന്റെ ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഇത്രയധികം പേർക്കായി നല്‍കുന്നത്. മൂന്നാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പേർക്കും അഞ്ചാം സമ്മാനായി 2 ലക്ഷം രൂപ വീതം അഞ്ച് പേർക്കും നല്‍കും. ഇതിന് പുറമെ 5000, 1000, 500, 300 രൂപയുടേയും നിരവധി സമ്മാനങ്ങളുണ്ട്.

നവംബർ 22 നാണ് നറുക്കെടുപ്പ്. സമ്മാനത്തുക വർധിപ്പിച്ചെങ്കില്‍ ടിക്കറ്റ് വിലയില്‍ വർധനവില്ല. ടിക്കറ്റ് വില 300 രൂപയായി തുടരും. കഴിഞ്ഞ വർഷത്തെ പൂജാ ബംബർ അടിച്ചത് ഗുരുവായൂർ സ്വദേശിക്കായിരുന്നു. XD 236433 എന്ന നമ്പറിനായിരുന്നു 16 കോടിയുടെ ഒന്നാം സമ്മാനം. എന്നാൽ ഇദ്ദേഹം പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. തന്റെ പേര് വിവരങ്ങൾ രഹസ്യമാക്കി വെയ്ക്കണമെന്നാണ് ഇയാൾ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാലക്കാട് നിന്നും ടിക്കറ്റ് എടുത്ത തമിഴ്നാട് സ്വദേശികള്‍ക്കാണ് ഇത്തവണത്തെ ഓണം ബംബറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വില്‍പ്പനയിലും ഇത്തവണ ഓണം ബംബർ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇക്കുറി ആകെ 7576096 ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇക്കുറി വില്‍പ്പന നടത്തിയത്. കഴിഞ്ഞതവണ ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 920182 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ വിറ്റുപോയി.
ഓണം ബംപറിന് സമാനമായി പൂജ ബംപറിലും ജനപിന്തുണയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേയാണ് ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പൂജ, മണ്‍സൂണ്‍, സമ്മർ ബംബർ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്.












Click it and Unblock the Notifications