ആ ഭാഗ്യവാന്‍ ഇവിടെയുണ്ട്; ഒടുവില്‍ ലോട്ടറിയുമായി വിഷു ബമ്പര്‍ ജേതാവെത്തി
തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് വിഷു ബമ്പറിന്റെ സമ്മാനത്തുക.
തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മേയ് 22 നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വില്‍പന നടത്തിയത് രംഗന്‍ എന്ന ചില്ലറ വില്‍പനക്കാരനായിരുന്നു. നറുക്കെടുപ്പ് ഫലം വന്നിട്ടും ടിക്കറ്റുമായി ആരും എത്താത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

സമ്മാനര്‍ഹമായ ടിക്കറ്റുമായി പ്രദീപും രമേശും ലോട്ടറി ഡയറക്ട്രേറ്റില്‍ എത്തിയെങ്കിലും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമായതിനാല്‍ ഇവരുടെ പക്കല്‍ നിന്നും ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്നാണ് ലോട്ടറി ഡയറക്ട്രേറ്റ് അധികൃതര്‍ പറഞ്ഞത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാന്‍ താമസിച്ചതെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞത്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകും.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ
കേരളത്തിനു പുറത്തുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമര്‍പ്പിക്കണം. നേരിട്ടോ പോസ്റ്റല്‍ മാര്‍ഗമോ ആണെങ്കില്‍ മുകളിലെ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ കാലയളവില്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കാം. ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റ് പാസാക്കാനാകും.
VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറില്‍ ലോട്ടറി വകുപ്പ് ഇറക്കിയത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. എന്തായാലും ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി ഭാഗ്യവാന്‍ എത്തിയില്ലെങ്കില്‍ 6 കോടി 16 ലക്ഷം രൂപ സര്‍ക്കാരിനാകും.












Click it and Unblock the Notifications