പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന നിര്‍മ്മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റി വച്ചു. സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ നറുക്കെടുപ്പ് 25-ാം തിയതി ഞായര്‍ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും. ഞായറാഴ്ച മൂന്ന് മണിക്ക് ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമ്മൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപ ലഭിക്കും. ലോട്ടറിയിൽ രണ്ടും മൂന്നും സമ്മാനം ലഭിക്കുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ലഭിക്കും. 8000 രൂപ വിലമതിക്കുന്ന ഒരു സമാശ്വാസ സമ്മാനവും ലഭിക്കും. keralalotteryresult.net എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ടിക്കറ്റ് ഉടമകൾക്ക് മറ്റ് സമ്മാനങ്ങളും പരിശോധിക്കാവുന്നതാണ്.

അതേസമയം, നേതാക്കള്‍ക്കെതിരയാ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറ് മണി വരേയാണ് ഹര്‍ത്താല്‍. രാവിലെ കെ എസ് ആര്‍ ടിസികളും അത്യാവശ്യം മറ്റ് സ്വകാര്യ വാഹനങ്ങളും പുറത്തിറങ്ങിയിരുന്നു. സംസ്ഥാനത്ത് വ്യാപക ആക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഒട്ടേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications