Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ഫോണ്‍കോളില്‍ ലക്ഷാധിപതി, ഭാഗ്യം വന്ന വഴി കണ്ടോ! മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിന് 70 ലക്ഷം!

കോട്ടയം: ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ് മലയാളികൡ ഭൂരിഭാഗവും. കേരളത്തില്‍ എല്ലാ ദിവസങ്ങളിലും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിര്‍മല്‍ ലോട്ടറി ആണ് നറുക്കെടുത്തത്. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം.

ഉഴവൂര്‍ പുഴോട്ട് തെക്കേപുത്തന്‍പുരയില്‍ വി കെ ബാബുവിന് ആണ് നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ഫോണില്‍ വിളിച്ച് ലോട്ടറി വില്‍പനക്കാരനോട് മാറ്റി വെക്കാന്‍ പറഞ്ഞ ടിക്കറ്റിലൂടെ ആണ് വി കെ ബാബു ലക്ഷാധിപതിയായിരിക്കുന്നത്. ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്ന് ആയിരുന്നു വി കെ ബാബു ടിക്കറ്റ് എടുത്തിരുന്നത്.

1

ശ്രീശങ്കര ലോട്ടറി ഏജന്‍സി ഉടമ പ്രമോദിനെ വിളിച്ച് പറഞ്ഞാണ് വി കെ ബാബു ടിക്കറ്റ് ഏല്‍പ്പിച്ചിരുന്നത്. 12 ടിക്കറ്റുകള്‍ ആയിരുന്നു വി കെ ബാബു പ്രമോദിനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നത്. വി കെ ബാബു പറഞ്ഞ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ പ്രമോദ് മാറ്റി വെക്കുകയും ചെയ്തു. ഇന്നലെ രാവിലെ ആയിരുന്നു വി കെ ബാബു പ്രമോദിനെ വിളിച്ച് 12 ടിക്കറ്റുകള്‍ മാറ്റി വെക്കാന്‍ പറഞ്ഞത്.

2

വൈകീട്ടത്തെ നറുക്കെടുപ്പിന് ശേഷം ആ മാറ്റിവെച്ച ടിക്കറ്റുകളില്‍ ഒന്നിന് ഒന്നാം സമ്മാനമായ 70 ലക്ഷം ലഭിക്കുകയും ചെയ്തു. മാറ്റി വെച്ച ടിക്കറ്റിന് സമ്മാനം ലഭിച്ച കാര്യം പ്രമോദ് തന്നെ ആണ് വി കെ ബാബുവിനെ വിളിച്ച് അറിയിച്ചത്. 70 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചിരിക്കുകയാണ് വി കെ ബാബു.

3

മാറ്റി വെക്കാന്‍ പറഞ്ഞ ടിക്കറ്റികളിലൊന്നിന് ആണ് ഒന്നാം സമ്മാനം എന്നറിഞ്ഞിട്ടും വാക്ക് പാലിച്ച് ലോട്ടറി വ്യാപാര സ്ഥാപന ഉടമ ടിക്കറ്റ് ബാബുവിന് കൈമാറിയതും ശ്രദ്ധേയമായി. എന്‍ വി 8086219 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഇതേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ ആണ് വി കെ ബാബു, പ്രമോദിന് വിളിച്ച് ആവശ്യപ്പെട്ടിരുന്നത്.

4

ഇത് മൂന്നാം തവണയാണ് ശ്രീശങ്കര ലോട്ടറി ഏജന്‍സിയിലേക്ക് ഒന്നാം സമ്മാനം എത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ആണ് നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+