Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി എടുക്കാന്‍ ഇനി പാലായ്ക്ക് വിട്ടോ: ഇത്തവണയും ഒന്നാം സമ്മാനം പാലായില്‍, ഇതെന്തൊരു ഭാഗ്യം

പാലാ: സംസ്ഥാന ലോട്ടറി നറുക്കെടുപ്പില്‍ പ്രത്യേക ഭാഗ്യമുള്ളവരാണ് പാലാക്കാർ എന്നാണ് പൊതുവെ പറയാറുള്ളത്. കഴിഞ്ഞ 18 മാസത്തിനിടെ ഏഴ് തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം പാലായില്‍ അടിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനവും പാലായിലേക്ക് എത്തി.

പാലാ ടൗൺ ബസ്‌സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന എം ജെ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി ലക്കി സെന്ററിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അക്ഷയ ഭാഗ്യക്കുറിയുടെ എ.എഫ്. 727745 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അതേസമയം 70 ലക്ഷം രൂപ നേടിയ വിജയിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

keralalottery

ഇത് ആദ്യമായല്ല ഭഗവതി ലക്കി സെന്ററിലേക്ക് ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തുന്നത്. കഴിഞ്ഞ ഡിസംബർ 24-ന് നിർമൽ ലോട്ടറി ടിക്കറ്റിന്റെ ഒന്നാംസമ്മാനവും ഭഗവതി ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനായിരുന്നു. കഴിഞ്ഞവർഷം ജൂൺ മൂന്നിന് നറുക്കെടുത്ത നിർമൽ ലോട്ടറിയുടെ ഒന്നാംസമ്മാനവും ഈവർഷം ഏപ്രിൽ 13-ന് കാരുണ്യാ പ്ലസിന്റെ ഒരുലക്ഷം രൂപയുടെ സമ്മാനവും ഭഗവതി ലക്കി സെന്ററിന് ലഭിച്ചു.

ജൂണ്‍ മൂന്നിലെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് സാധാരണക്കാരനായ ഒരു ലോട്ടറി ജീവനക്കാരനായിരുന്നു. പാലായിൽ ടിക്കറ്റ് വിൽപന നടത്തുന്ന ഇദ്ദേഹം വിൽക്കാതെ സൂക്ഷിച്ച ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്. ഇതിന് പുറമെ കഴിഞ്ഞ ഡിസംബർ 30നു നറുക്കെടുത്ത നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷവും പാലായിലേക്ക് എത്തി. പാലായിലെ ഏജന്‍സി വിറ്റ ടിക്കറ്റില്‍ ഉഴവൂർ സ്വദേശിയായിരുന്നു വിജയി.

സെപ്റ്റംബറിൽ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിയായ അനൂപിലേക്ക് പോയപ്പോള്‍, രണ്ടാം സമ്മാനമായ 5 കോടി അടിച്ചത് പാലായിൽ വിറ്റ ടിക്കറ്റിനായിരുന്നു. സമ്മാനാർഹനായ ഇടനാട് സ്വദേശി പേരു വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. 2021ൽ ജൂലൈയിൽ 'ഭാഗ്യമിത്ര'യുടെയും സെപ്റ്റംബറിൽ 'കാരുണ്യ'യുടെയും ഒന്നാം സമ്മാനങ്ങളും പാലായിൽ വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.

 lottry

അതേസമയം, എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവരുന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ വില. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

14-ാം തിയതയിലെ നറുക്കെടുപ്പ് ഫലം പൂർണ്ണമായി അറിയാം.

ഒന്നാം സമ്മാനം - ₹70,00,000/- AF 727745

സമാശ്വാസ സമ്മാനം - ₹8,000/-

AA 727745 AB 727745 AC 727745 AD 727745 AE 727745 AG 727745 AH 727745 AJ 727745 AK 727745 AL 727745 AM 727745

രണ്ടാം സമ്മാനം - ₹5,00,000/-

AK 245980

മൂന്നാം സമ്മാനം - ₹1,00,000/-

AA 148872 AB 346568 AC 408798 AD 343151 AE 308150 AF 648086 AG 739936 AH 374726 AJ 703815 AK 383615 AL 169826 AM 723441

നാലാം സമ്മാനം - ₹5,000/- 0992 1155 1634 1720 2464 3053 3468 3922 6178 6730 6824 6958 7098 7196 7421 7920 8433 8924

അഞ്ചാം സമ്മാനം - ₹2,000/-

1022 8671 1296 9575 6313 8437 1727

ആറാം സമ്മാനം - ₹1,000/-

0326 8946 1691 8037 3011 9744 6022 9685 3492 3494 5110 8500 5571 1947 2642 4324 0795 5330 5077 5688 0319 7290 7510 2873 7224 7599

ഏഴാം സമ്മാനം - ₹500/-

0116 0121 0623 0719 0759 0913 0935 0956 1024 1282 1351 1358 1370 1518 1565 1646 2238 2495 2501 2576 2782 2809 3089 3099 3211 3716 4078 4101 4113 4168 4297 4503 4800 4862 4920 5214 5220 5306 5335 6011 6129 6143 6965 7021 7202 7229 7237 7316 7329 7342 7385 7513 7566 8122 8136 8171 8264 8295 8311 8347 8357 8487 8739 8915 8948 9204 9265 9329 9404 9595 9749 9811

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+