Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികൾ കണ്ടപ്പോൾ കണ്ണുമഞ്ഞളിച്ചില്ല; രമേശന്റെ സത്യസന്ധതയ്ക്ക് കയ്യടി, മാറ്റിവച്ച ടിക്കറ്റിന് സമ്മാനം

കൂത്താട്ടുകുളം: കോടികള്‍ മുന്നിലെത്തിയാല്‍ കണ്ണുമഞ്ഞളിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വില്‍പന കേന്ദ്രത്തിലെ രമേശന് മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചപ്പോള്‍ കണ്ണുമഞ്ഞളിച്ചില്ല. ഒരു ലോട്ടറി ടിക്കറ്റ് തനിക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് വിളിച്ചിരുന്നു. ഭാഗ്യവശാല്‍ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതോടെ രമേശന്‍ ഈ ടിക്കറ്റ് സുരേഷിന് തന്നെ നല്‍കി. ഇതോടെ ഒട്ടേറ കയ്യടികളാണ് രമേശനെ തേടിയെത്തിയത്.

1

എല്ലാ ആഴ്ചയിലും ഇതേ സ്ഥലത്ത് നിന്നാണ് സുരേഷ് ലോട്ടറി എടുക്കുന്നത്. പതിവ് പോലെ ഇന്നലെ വിളിച്ചു പറഞ്ഞപ്പോള്‍ സുരേഷ് ടിക്കറ്റ് മാറ്റിവച്ചു. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടിയുടെ സമ്മാനം അടിച്ചത് മാറ്റിവച്ച ഈ ടിക്കറ്റിനാണ്. വ്യത്യസ്ത സീരിയലിലുള്ള നമ്പര്‍ കയ്യില്‍ ഉണ്ടായിട്ടും രമേശന്‍ സുരേഷിന് ഈ ടിക്കറ്റ് തന്നെ നല്‍കി.

2

ഒരു കോടി അടിച്ച വിവരം രമേശന്‍ തന്നെയാണ് സുരേഷിനെ അറിയിച്ചത്. തുടര്‍ന്ന് സുരേഷ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തി ടിക്കറ്റ് കൈമാറുകയായിരുന്നു. ഇതോടെ സുരേഷിന് ഒരു വീട് നിര്‍മ്മിക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. അതേസമയം, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ സുരേഷ് തയ്യാറായില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു.

3

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗര്‍ണമി എന്ന പേരില്‍ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരില്‍ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം Rs :10000000/-

ഒന്നാം സമ്മാനം Rs :10000000/-

FR 251338 (KOTTAYAM)

സമാശ്വാസ സമ്മാനം -Rs :8000/-

FN 251338 FO 251338 FP 251338 FS 251338

FT 251338 FU 251338 FV 251338 FW 251338

FX 251338 FY 251338 FZ 251338

രണ്ടാം സമ്മാനം Rs :1000000/-

FR 283858 (THAMARASSERY)

മൂന്നാം സമ്മാനം Rs :5000/-

0031 0874 0953 1159 2193 3605 3787

3813 4083 5153 5227 5620 6210 6382

6694 6771 6887 7027 7038 7200 7306

8658 9617

നാലാം സമ്മാനം -Rs :2000/-

0152 0289 0483 1385 2352 3796 4332

4693 7464 7504 8600 9669

അഞ്ചാം സമ്മാനം -Rs :1000/-


0126 0375 0548 0906 1304 1548 1625

2527 2646 2735 3164 3203 3259 3647

4588 5123 5851 6124 6880 7585 7992

8563 9055 9914

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+