Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മര്‍ ബംബര്‍ സ്വന്തമാക്കിയില്ലേ; നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം, സമ്മാനത്തുക കേട്ട് ഞെട്ടരുത്

ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും.

lottery

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന സമ്മര്‍ ബംബര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഭബാക്കി. 10 കോടിയുടെ വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് മലയാളികള്‍. ജനുവരി 19ന് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മര്‍ ബംബര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കിയത്. 250 രൂപയാണ് ടിക്കറ്റിന്റെ വില.

ഒന്നാം സമ്മാനം 10 കോടി

ഒന്നാം സമ്മാനം 10 കോടി

സമ്മര്‍ ബമ്പര്‍ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില.

മാര്‍ച്ച് 19ന്

മാര്‍ച്ച് 19ന്

2023 മാര്‍ച്ച് 19ന് ആണ് സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാന്‍ സാധിക്കും. തൊട്ടടുത്ത പത്രങ്ങളിലും സമ്പൂര്‍ണ ഫലം അറിയാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമെ ബംബര്‍ ടിക്കറ്റുകളും നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.

ബംബര്‍ ലോട്ടറികള്‍

ബംബര്‍ ലോട്ടറികള്‍

ഓണം, വിഷു, പൂജ, ക്രിസത്ുമസ് എന്നിവയോട് അനുബന്ധിച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. അതേസമയം, ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനവും കേരളമാണ്. പി കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്.

ആദ്യത്തെ നറുക്കെടുപ്പ്

ആദ്യത്തെ നറുക്കെടുപ്പ്

ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍ അന്ന് വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് മറ്റ് പേരുകളിലാണ് ഭാഗ്യക്കുറി വില്‍പ്പന നടത്തുന്നത്. അതേസമയം, ക്രിസ്തമസ് ബംബര്‍ നറുക്കെടുപ്പ് ജനുവരി 19ന് ആണ് നടന്നത്. താമരശേരിയിലുള്ള സബ് ഏജന്‍സിയില്‍ നി്ന്നും പാലക്കാട്ടെ ശ്രീമൂകാംബിക ലോട്ടറി ഏജന്‍സി ഉടമ മധുസൂധനന്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

16 കോടിയുടെ ഭാഗ്യവാന്‍

16 കോടിയുടെ ഭാഗ്യവാന്‍

എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഭാഗ്യശാലി ഇതുവരെ പൊതുവേദിയില്‍ എത്തിയിട്ടില്ല. രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ എല്ലാം തന്നെ സമ്മാനം സ്വന്തമാക്കാനുള്ള നടപടികള്‍ ചെയ്തു കഴിഞ്ഞു. പലരും പേര് വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ 16 കോടിയുടെ ഉടമ മാത്രം ഇതുവരെ എത്തിയിട്ടില്ല.

അനൂപിന്റെ അവസ്ഥ

അനൂപിന്റെ അവസ്ഥ

തിരുവോണം ബംബര്‍ ലഭിച്ച അനൂപിന്റെ അവസ്ഥ മുന്നില്‍ കണ്ടത് കൊണ്ടാണ് ക്രിസ്തുമസ് ബംബര്‍ ലഭിച്ച ഭാഗ്യവാന്‍ രംഗത്തെത്തിയില്ലെന്നാണ് ചര്‍ച്ചകള്‍. തിരുവനന്തപുരം സ്വദേശിയായ അനൂപ് ലോട്ടറി അടിച്ചതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് അഭിമുഖീകരിച്ചത്. കാശ് ചോദിച്ച് എത്തുന്നവരെ കൊണ്ട് അനുപിന്റെ മനസമാധാനം ആകെ തകര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+