കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിക്കാരന്റെ മുഖത്ത് മുളകുപൊടി ഏറ്; സമ്മാനമടിച്ച ടിക്കറ്റുമായി കള്ളൻ മുങ്ങി, പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

മുണ്ടൂര്‍: ലോട്ടറി ജീവനക്കാരന്റെ മുഖത്ത് മുഖം മുളകുപൊടിയെറിഞ്ഞ് ആക്രമണം. ആക്രമികള്‍ 20000 രൂപയും സമ്മാനം അടിച്ച ടിക്കറ്റുകളും സൂക്ഷിച്ച ബാഗുകളുമായി മുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേ കാലിനാണ് സംഭവം. കൂട്ടുപാത പുന്നയില്‍ വീട്ടില്‍ വിജയന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന പണവും ലോട്ടറി ടിക്കറ്റുമാണ് നഷ്ടപ്പെട്ടത്.

1

ബാഗില്‍ 19950 രൂപയും രണ്ട് പ്രൈസ് മണി ടിക്കറ്റുകളുമുണ്ടായിരുന്നെന്ന് വിജയന്‍ പറഞ്ഞു. 500, 100 എന്നീ സമ്മാനം അടിച്ച ടിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പറളി റോഡിലെ കൂട്ടുപാത ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ ഹെല്‍മെറ്റും കോട്ടും ധരിച്ച് ഒരു സംഘം എത്തുകയായിരുന്നു. ഇവര്‍ 50 മീറ്ററോളം മുന്നോട്ടുപോയി തിരിച്ച് വന്നതിന് ശേഷമാണ് മുഖത്ത് മുളകുപൊടി എറിഞ്ഞതെന്ന് വിജയന്‍ പറഞ്ഞു.

2

സംഭവ സമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു. കണ്ണിലും മുഖത്തും വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായതിനെ തുടര്‍ന്ന് വിജയന്‍ റോഡില്‍ നിലവിളിക്കുകയായിരുന്നു. എന്നാല്‍ രാവിലെ റോഡില്‍ ആളില്ലാത്തതിനാല്‍ ആരും തന്നെ സഹായത്തിനുണ്ടായിരുന്നില്ല.

3

അര മണിക്കൂറോളം റോഡില്‍ നിലവിളിച്ച് നിന്ന വിജയനെ അഞ്ചേ മുക്കാലോടെ അതുവഴി പാലുമായി എത്തിയ ആളാണ് സഹായിച്ചത്. അടുത്തുള്ള ഒരു തടിമില്ലില്‍ എത്തിച്ച് കണ്ണും മുഖവും കഴുകിയതിന് ശേഷമാണ് വിജയന് കാഴ്ച തിരിച്ചുകിട്ടിയത്. കണ്ണിനും മുഖത്തിനും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

4

വെറും രണ്ട് ലക്ഷം രൂപക്ക് ഞാന്‍ അഭിനയിക്കുമോ.. എങ്കില്‍ ഞാന്‍ പാന്റൂരി നടക്കും.. കോടീശ്വരനാണ്; വീണ്ടും ബാലവെറും രണ്ട് ലക്ഷം രൂപക്ക് ഞാന്‍ അഭിനയിക്കുമോ.. എങ്കില്‍ ഞാന്‍ പാന്റൂരി നടക്കും.. കോടീശ്വരനാണ്; വീണ്ടും ബാല

ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. മുണ്ടൂര്‍ സ്വദേശിയുടെ ശ്രീകൃഷ്ണ പുരത്തുള്ള ലോട്ടറി കടയിലെ ജീവനക്കാരനാണ് വിജയന്‍. ദിവസവും കടയിലേക്ക് പോകുന്ന വഴിയാണ് ആക്രമമുണ്ടായത്. പതിവായി രാവിലെ അഞ്ച് മണി കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് മുണ്ടൂര്‍ ജംഗ്ഷനിലേക്ക് വരും.

5

വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്

തലേദിവസത്തെ ലോട്ടറി വിറ്റു കിട്ടിയ പണവും പ്രൈസ് മണി ലഭിച്ച ടിക്കറ്റുകള്‍ ഉടമയ്ക്ക് നല്‍കി അന്ന് വില്‍ക്കുന്നതിനായുള്ള ടിക്കറ്റുമായാണ് വിജയന്‍ മടങ്ങാറുള്ളത്. ആറ് വര്‍ഷമായി താന്‍ ഈ പതിവ് തുടരുന്നുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും വിജയന്‍ പറയുന്നു.

6

കാട്ടിലെ മരങ്ങള്‍ക്കിടയില്‍ അതാ ഒരു ചെന്നായ, ഒളിഞ്ഞിരിക്കുകയാണ്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംകാട്ടിലെ മരങ്ങള്‍ക്കിടയില്‍ അതാ ഒരു ചെന്നായ, ഒളിഞ്ഞിരിക്കുകയാണ്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് വിവരം. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കോങ്ങാട് ഇന്‍സ്‌പെക്ടര്‍ വി എ,് മുരളീധരന്‍ പറഞ്ഞു.

English summary
Kerala Lottery: Thieves threw chili powder in vendor's face and got away with prize money tickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X