Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; വില്‍പ്പനയില്‍ റെക്കോര്‍ഡ്, ശേഷിക്കുന്നത് 1 ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഗോര്‍ക്കി ഭവനില്‍ ഇന്ന് രണ്ട് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്. ശനിയാഴ്ച വൈകുന്നേരം വരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്‍പ്പനയിലും റെക്കോര്‍ഡിടാന്‍ ഇത്തവണത്തെ ഭാഗ്യക്കുറിക്ക് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യമായി 65 ലക്ഷം ടിക്കറ്റ് വിറ്റു. ആവശ്യക്കാര്‍ ഏറെയായതിനാല്‍ രണ്ടര ലക്ഷം ടിക്കറ്റുകള്‍ കൂടി സര്‍ക്കാര്‍ അച്ചടിച്ചിരുന്നു. ഇനി ഒരു ലക്ഷം ടിക്കറ്റുകള്‍ കൂടി ശേഷിക്കുന്നുണ്ട്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

lottery

500 രൂപയാണ് ടിക്കറ്റിന്റെ വില. ചെറിയ എജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ കൂടുതല്‍ വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി ലഭിക്കും. 400 രൂപയാണ് ഒരു ടിക്കറ്റ് വിറ്റാല്‍ ഖജനാവിലേക്ക് എത്തുന്നത്. 270 കോടി രൂപയാണ് ഇതിനോടകം സര്‍ക്കാരിലേക്ക് എത്തിയത്. ഇത്തവണ ബമ്പര്‍ അടിക്കുന്നവര്‍ക്ക് നികുതിയും കഴിച്ച് 15.75 കോടി രൂപയാണ് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്ന വ്യക്തിയാണ് സമ്മാനത്തിന് അര്‍ഹത.

2.5 കോടി എജന്റ് കമ്മിഷനും നികുതിയിളവും കഴിച്ചുള്ള തുകയാണിത്. നറുക്കെടുപ്പ് നടന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടി വരും.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ആയിരുന്നു ഓണം ബംബറിന്റെ സമ്മാന തുക. ടിക്കറ്റ് വാങ്ങണമെങ്കില്‍ 300 രൂപയും നല്‍കണമായിരുന്നു. ഈ നിരക്കാണ് ഇപ്പോള്‍ 500 ആയിരിക്കുന്നത്. സമ്മാനത്തുകയിലും നിരക്കിലും ലോട്ടറി വകുപ്പ് മാറ്റം കൊണ്ടു വരുന്നത് ഓണം ബംബറിന്റെ സ്വീകാര്യതയിലും പ്രചരണത്തിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+