ഓണം ബമ്പറെടുത്തോ? 25 കോടി കിട്ടിയില്ലെങ്കിലും പേടിക്കേണ്ട...കൈ നിറയെ കാശെത്തും, ഞെട്ടിക്കും സമ്മാനങ്ങൾ
കൊച്ചി: ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങാൻ ലോട്ടറു കടകകളിൽ കൂട്ടയിടിയാണെന്നാണ് റിപ്പോർട്ടുകൾ. വിൽപ്പന തുടങ്ങി ആദ്യ ദിവസം മാത്രം നാലരലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. കഴിഞ്ഞ വർഷം ഒന്നാം ദിവസം ഒന്നരലക്ഷം ടിക്കറ്റുകൾ മാത്രം വിറ്റിടത്താണ് ഇത്തവണ വലിയ വർധനവ് ഉണ്ടായത്.
കഴിഞ്ഞ തവണത്തേത്ത പോലെ തന്നെ 25 കോടി തന്നെയാണ് ഒന്നാം സമ്മാനം. എന്നിട്ടും എന്തേ ഇത്തവണ ആളുകൾ ടിക്കറ്റെടുക്കാൻ തിരക്ക് കൂട്ടുന്നതെന്നാണോ? കാരണമുണ്ട്. ഇത്തവണ കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാൻ കഴിയുന്ന തരത്തിലാണ് സമ്മാനക്രമം ഒരുകിയിരിക്കുന്നത്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്. ഇത്തവണ 5,34, 670 പേർക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം 3,97,911 പേർക്കായിരുന്നു സമ്മാനം നൽകിയത്. ഇനി സമ്മാനഘടന എങ്ങനെയെന്ന് നോക്കാം.

ഇത്തവണ ഒന്നാം സമ്മാനം 30 കോടി ആക്കണമെന്നായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ആ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പകരം ഏറെ നാളായി ഉയരുന്ന കൂടുതൽ പേർക്ക് സമ്മാനമെന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഇത് പ്രകാരം രണ്ടാം സമ്മാനം 20 പേർക്കാണ് ലഭിക്കുക. അതും ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും.നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കാണ്. ആറാം സമ്മാനം 5000 രൂപയും, 7ാം സമ്മാനമായി 2000 രൂപ വീതവും 8ാം സമ്മാനം 1000, 9ാം സമ്മാനം 500 രൂപ വീതവുമാണ് ലഭിക്കുക. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നായിരിക്കും നറുക്കെടുപ്പ്.
ഇനി ഒന്നാം സമ്മാനമായ 25 കോടി അടിച്ചാൽ എത്ര കയ്യിൽ കിട്ടുമെന്ന് അറിയണോ? പറയാം. ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് അക്കൗണ്ടിലേക്ക് വരിക. ഇതിൽ നിന്നും പിന്നെ സർ ചാർജും സെസും കൂടി 2.86 കോടി രൂപ അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന്റെ കൈയ്യിൽ ലഭിക്കുക.
2022 ൽ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനായിരുന്നു ഒന്നാം സമ്മാനമടിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു അനൂപ്. ലോട്ടറി അടിച്ചതോടെ തലവര തന്നെ മാറിയ അനൂപ് ഇപ്പോൾ തനിക്ക് ഭാഗ്യം കൊണ്ടുവന്ന ലോട്ടറി കച്ചവടത്തിലേക്ക് തന്നെ ഇറങ്ങിയിരിക്കുകയാണ്. പണം ശരിയായി ചെലവഴിച്ചില്ലെങ്കിൽ പണികിട്ടുമെന്ന ഉപദേശവും അനൂപ് നൽകുന്നു.












Click it and Unblock the Notifications