ലോട്ടറി അടിച്ചു, പക്ഷെ സമ്മാനം വാങ്ങാന്‍ ആളില്ല: കേരള സർക്കാറിന് സ്വന്തം 1000 കോടിയിലേറെ രൂപ
തിരുവനന്തപുരം: രാജ്യത്ത് തന്നെ ഔദ്യോഗികമായി ലോട്ടറി നടത്തുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പഞ്ചാബ്, നാഗാലാന്‍ഡ്, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ ലോട്ടറി നടത്തിപ്പിന് അനുമതിയുള്ള സംസ്ഥാനങ്ങള്‍. സിക്കിമില്‍ സ്വകാര്യ ലോട്ടറി നടത്തിപ്പുകാരും വ്യാപകമാണ്. എന്നാല്‍ ഇക്കൂട്ടത്തിലെല്ലാം ഏറ്റവും വിശ്വാസ്യതയും ജനപ്രീതിയുമുള്ള ലോട്ടറി കേരളത്തിന്റേതാണ്.
സംസ്ഥാന വരുമാനത്തില്‍ വലിയ തോതിലല്ലെങ്കിലും ചെറുതല്ലാത്ത ഒരു വിഹിതം ലോട്ടറിയിലൂടെ ലഭിക്കുന്നുണ്ട്. ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനമാണ് സംസ്ഥാനത്തിന് അനുഗ്രഹമാവുന്നത്. കേന്ദ്ര സർക്കാർ ലോട്ടറി നടത്തുന്നില്ലെങ്കിലും ആദായനികുതി ഇനത്തില്‍ കേന്ദ്രത്തിലേക്കും ലോട്ടറിയുടെ ഒരു വിഹിതം എത്താറുണ്ട്.

ലോട്ടറി ഹാജരാക്കാത്തതിലൂടെ
നികുതിയിനത്തില്‍ മാത്രമല്ല, സമ്മാനം അടിച്ചവർ ലോട്ടറി ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ സർക്കാർ ഖജനാവിലേക്ക് എത്തിയത് 1000 കോടിയിലധികം രൂപയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 13 വർഷത്തിനിടെയാണ് ഇത്രയും വലിയ തുക സർക്കാറിലേക്ക് എത്തിയത്. സമ്മാനത്തിന് അർഹമായവർ ടിക്കറ്റ് ലോട്ടറി വകുപ്പില്‍ ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക സർക്കാർ ഖജനാവിലേക്ക് പോവും എന്നതാണ് ചട്ടം.
സ്ഥിരമായി ലോട്ടറി എടുക്കുന്നവർ സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് കൃത്യമായി നോക്കും. എന്നാല്‍ വിൽക്കാനെത്തുന്ന ആളെ സഹായിക്കാനെന്ന നിലയിൽ ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും ഫലം നോക്കാറില്ല. ഈ ടിക്കറ്റുകള്‍ക്ക് സമ്മാനം അടിക്കുന്നതാണ് സർക്കാറിന് ഗുണകരമാവുന്നത്. സമ്മാനം അടിച്ച ടിക്കറ്റുകള്‍ നഷ്ടമായാലും വിജയിക്കും പണം ലഭിക്കില്ല.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
ഔദ്യോഗിക കണക്കുകള്‍
ഒന്നാം സമ്മാനമായ ലക്ഷങ്ങൾ വാങ്ങാൻ എത്താത്തവർ പോലും നിരവധിയാണ്. കഴിഞ്ഞ 13 വർഷത്തെ ഏകദേശ കണക്കാണ് 1000 കോടിയിലേറെയെന്നാണ് മാധ്യം റിപ്പോർട്ട് ചെയ്യുന്നത്. ടിക്കറ്റ് ഹാജരാക്കാത്തതിനാൽ 2010-18 കാലത്ത് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 663.96 കോടിയെന്നാണ് ഔദ്യോഗിക കണക്ക്. രാജു വാഴക്കാല എന്ന വ്യക്തി വിവരാവകാര പ്രകാരമാണ് ഈ വിവരം കണ്ടെത്തിയത്.

ഏറ്റവും കൂടുതൽ തുക ലഭിച്ചത് 2017ലാണ്; 135,85,31,400 (135.85 കോടി) രൂപ. 2010ൽ 15,26,12,434 രൂപ'2011ൽ 23,36,48,130 രൂപ ' 2012ൽ 48,88,08,850 രൂപ '2013 ൽ 70,34,63,750രൂപ ' 2014 ൽ 82,21,86,250 രൂപ ' 2015ൽ 91,60,79,000 രൂപ' 2016ൽ 105,57,95,700 രൂപ'18 ൽ 90,85,54,400 രൂപ എന്നിങ്ങനെയാണ് സർക്കാറിലേക്ക് എത്തിയത്. ഇതിന് ശേഷമുള്ള കണക്ക് ഔദ്യോഗിമായി ലഭ്യമല്ല.
ലക്ഷകണക്കിന് രൂപയുടെ ലോട്ടറി
ലക്ഷകണക്കിന് രൂപയുടെ ലോട്ടറിയാണ് ദിവസം കേരളത്തില്‍ വില്‍ക്കുന്നത്. 1967-68 കാലയളവില്‍ 20 ലക്ഷം രൂപയുടെ ലോട്ടറിയാണ് സര്‍ക്കാര്‍ വിറ്റിരുന്നത്. അന്ന് 14 ലക്ഷം രൂപ ലാഭമായി സർക്കാറിലേക്ക് എത്തി. 1976-77 ആയപ്പോഴേക്കും വരുമാനം 1.96 കോടി രൂപയായി ഉയര്‍ന്ന് 2.16 കോടിയിലെത്തി. നടത്തിപ്പിലൂടെയുള്ള ലാഭം 92 ലക്ഷം.
ലോട്ടറിയില്‍ നിന്നുള്ള ലാഭം ആദ്യമായി ഒരു കോടി കടക്കുന്നത് 1977-78ലാണ്. 1996-97 കാലഘട്ടമായപ്പോഴേക്കും വില്‍പ്പന 100 കോടിക്കും ലാഭം 13.41 കോടി രൂപയിലെത്തി. വരുമാനം 200 കോടി കവിയുന്നത് 2006-07 സാമ്പത്തിക വര്‍ഷമാണ്. അന്ന് 237.19 കോടി രൂപ വരുമാനം നേടിയ ലോട്ടറി വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ആദ്യമായി 50 കോടിക്ക് മുകളില്‍ ലാഭവും ലഭിച്ചു.
2011-12 ആയപ്പോഴേക്കും ഒരു വര്‍ഷം കൊണ്ട് വില്‍പ്പന 729.69 കോടിരൂപ വര്‍ധിച്ച് 1287.08 കോടിയിലെത്തി. ലാഭം 394.87 കോടി രൂപയായിരുന്നു ലാഭം. 2020-21ല്‍ 4911.52 കോടി രൂപയുടെ ലോട്ടറി വില്‍പ്പന നടന്നപ്പോള്‍ ലാഭം 472.70 കോടി രൂപയായിരുന്നു. 2016-22 വരെയുള്ള ആറുവര്‍ഷത്തെ കാലയളവില്‍ 56,236.6 കോടി രൂപയാണ് ലോട്ടറിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തയതെന്നാണ് കണക്ക്.












Click it and Unblock the Notifications