ഇനി ഭാഗ്യക്കുറി എടുക്കാന്‍ മടിക്കേണ്ട!ലോട്ടറി ടിക്കറ്റ് വില കുറച്ചു,സമ്മാനത്തുക കൂട്ടി...കടന്നുവരൂ..
വില കൂടിയ ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് ലോട്ടറി വില്‍പ്പനക്കാര്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകളുടെ വില കുറച്ചു. ഭാഗ്യക്കുറികളുടെ വില ഏകീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറികളുടെയും വില ഇനിമുതല്‍ 30 രൂപയാകും. ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് കുറച്ചതിന് പുറമേ, സമ്മാനത്തുക 10 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വില കൂടിയ ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് ലോട്ടറി വില്‍പ്പനക്കാര്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ആഴ്ചയില്‍ നറുക്കെടുക്കുന്ന എല്ലാ ഭാഗ്യക്കുറികളുടെയും വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 50 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്ന് ലോട്ടറി വില്‍പ്പനക്കാരും ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് നിരക്ക് കുറച്ചതിനൊപ്പം സമ്മാനത്തുക വര്‍ദ്ധിപ്പിച്ചതും കൂടുതല്‍ ആളുകളെ ഭാഗ്യക്കുറിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ആഴ്ചയിലെ എല്ലാ ലോട്ടറികള്‍ക്കും 30രൂപ...
50 രൂപ വിലയുള്ള ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നറുക്കെടുക്കുന്ന നിര്‍മ്മല്‍, ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യ എന്നിവയുടെ വിലയാണ് കുറച്ചത്. ഈ ടിക്കറ്റുകളുടെ വില ഇനിമുതല്‍ മുപ്പത് രൂപയാകും.

സമ്മാനത്തുകയിലും വര്‍ദ്ധന...
പുതിയ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതലാണ് ലഭ്യമാകുക. അതേസമയം, എല്ലാ നറുക്കെടുപ്പുകളുടെയും സമ്മാനത്തുക 10 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആളുകളെ ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷ...
എന്നാല്‍ നിലവില്‍ മുപ്പത് രൂപ വിലയുള്ള അക്ഷയ, വിന്‍വിന്‍, പൗര്‍ണ്ണമി ടിക്കറ്റുകളുടെ വിലയില്‍ മാറ്റമില്ല. ലോട്ടറി ടിക്കറ്റുകളുടെ വില കുറച്ചതും, സമ്മാനത്തുക കൂട്ടിയതും കാരണം കൂടുതല്‍ പേരെ ഭാഗ്യക്കുറിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ലോട്ടറി ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നു...
വില കൂടിയ ടിക്കറ്റുകള്‍ വിറ്റുപോകാത്തത് കാരണം സര്‍ക്കാരിനും ലോട്ടറി വില്‍പ്പനക്കാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നത് ലോട്ടറി ഓഫീസുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്ന് വില്‍പ്പനക്കാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications