Vishu Bumper 2023 BR-91; വിഷു ബംബര്‍ നിങ്ങള്‍ എടുത്തത് ഇങ്ങനെയാണോ; എങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: വിഷു ബംബറിന്റെ വില്‍പ്പന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ 12 കോടിയാണ് ഭാഗ്യശാലിക്കായി കാത്തിരിക്കുന്നത്. ബംബര്‍ ടിക്കറ്റ് വിപണിയില്‍ ഇറങ്ങുമ്പോള്‍ മാത്രം കണ്ടുവരുന്ന ഒരു രീതിയാണ് ഷെയറിട്ട് ടിക്കറ്റ് എടുക്കല്‍. ഇങ്ങനെ ടിക്കറ്റെടുത്താല്‍ അടിക്കാന്‍ ചാന്‍സ് കൂടുതലാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഇരട്ടിയോളം ലോട്ടറികള്‍ വാങ്ങുകയാണ് ചെയ്യാറ്.
എന്നാല്‍ ഇങ്ങനെ ടിക്കറ്റ് സ്വന്തമാക്കുന്നവര്‍ ഒരുപാട് കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. നിയമപരമായ തടസങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക്് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. കൂടാതെ സമ്മാനത്തുക വീതിച്ചുനല്‍കാനും ലോട്ടറി വകുപ്പിന് അധികാരമില്ല. ഷെയറിട്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചാല്‍ അത് കൂട്ടത്തിലുള്ള ഒരാള്‍ക്ക് മാത്രമേ കൈപ്പറ്റാന്‍ പറ്റുകയുള്ളൂ.

ഇങ്ങനെ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ലോട്ടറി വകുപ്പില്‍ ഹാജരാക്കുകയും ചെയ്യണം. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രം ലോട്ടറി വകുപ്പിന് കൈമാറിയാല്‍ മതിയാകും.
ഇനി ഇങ്ങനെ അല്ലാതെ മറ്റൊരു വഴിയുണ്ട്. സംയുക്തമായി ഒരു ബാങ്ക് അക്കൗണ്ട് എടുത്ത ശേഷം തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാല്‍ മതി. അങ്ങനെയാണെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേരുള്ള എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതേസമയം, മേയ് 24ന് ആണ് നറുക്കെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം 10 കോടിയാണ് സമ്മാനമെങ്കില്‍ ഇത്തവണ 12 കോടിയാണ് സമ്മാനം. പത്ത് കോടി സമ്മാനമായുള്ളപ്പോള്‍ 6 കോടി രൂപയാണ് ജേതാവിന് ലഭിച്ചത്. ഇത്തവണ 12 കോടിയാണെങ്കില്‍ എജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് ഏഴ് കോടി 20 ലക്ഷം രൂപ ലഭിക്കും. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ഒര്‍ജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.
30 ദിവസത്തിനുള്ളില്‍ ട്ിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം ലോട്ടറി വകുപ്പിനെ അറിയിക്കണം. 5,000 രൂപയുടെ സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.












Click it and Unblock the Notifications