Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിക്കുമ്പോള്‍ ഇങ്ങനെ അടിക്കണം: ഏറ്റവും അർഹനായ ജേതാവായി അനില്‍ കുമാർ

തിരുവനന്തപുരം: ഭാഗ്യം ഏത് സമയത്താണ് നിങ്ങളെ തേടി വരുന്നതെന്ന് നമുക്ക് മുന്‍ കൂട്ടി അറിയാന്‍ കഴിയില്ല, പ്രത്യേകിച്ച് ലോട്ടറി നറുക്കെടുപ്പിലെ ഭാഗ്യങ്ങള്‍. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന നറുക്കെടുപ്പാണ് കേരള ലോട്ടറിയുടേത്. ഇതില്‍ ആർക്കെല്ലാം ലോട്ടറി അടിക്കുന്നു എന്നുള്ളത് പലപ്പോഴും പുറത്തറിയാറില്ല. ബംപർ ജേതാക്കള്‍ പോലും നാലാളുകള്‍ വിവരം അറിഞ്ഞാലുള്ള പ്രയാസങ്ങള്‍ ഓർത്ത് പേര് വിവരം പുറത്ത് പറയാന്‍ ഭയക്കുന്നു.

എന്നാല്‍ ഇവിടെ ഇതാ.. കഴിഞ്ഞ ദിവസം നറുക്കെടുത്ത വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവ് വാർത്തകളില്‍ നിറയുകയാണ്. സമ്മാനം അടിക്കാന്‍ ഏറ്റവും അർഹനായവരില്‍ ഒരാള്‍ എന്ന നിലയിലാണ് ഈ ഫലം ശ്രദ്ധേയമാവുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൂന്നുവർഷത്തെ ഗൽഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ വർക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടിൽ ആര്‍ അനിൽകുമാർ എന്ന 52 കാരനാണ് ആ ജേതാവ്.

kerala-lottery

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ലോട്ടറി കച്ചവടം നടത്തുകയായിരുന്നു അനില്‍ കുമാർ. വാടക കുടിശ്ശിക വർധിച്ചതോടെ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെയാണ് കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനം അനില്‍ കുമാറിനെ തേടിയെത്തുന്നത്. 75 ലക്ഷം രൂപയുടെ സമ്മാനത്തില്‍ നികുതിയും ഏജന്‍സി കമ്മീഷനും ഒഴിച്ചുള്ള തുക അനില്‍ കുമാറിന് ലഭിക്കും.

യു എ ഇയിലെ റാസൽഖൈമയിൽ മൂന്നു വര്‍ഷത്തോളം കെമിക്കൽ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു അനില്‍കുമാർ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായത്. ഫീസടയ്ക്കാൻ വഴിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങുന്ന സാഹചര്യം വരേയെത്തി. ഇതോടെയാണ് അനില്‍കുമാർ ലോട്ടറി കച്ചവടത്തിലേക്ക് തിരിയുന്നത്.

സ്വന്തമായി ലോട്ടറി കച്ചവടമുണ്ടെങ്കിലും മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിലാണ് അനില്‍ കുമാറിന് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. മറ്റ് രണ്ട് ടിക്കറ്റുകള്‍ക്ക് പ്രോത്സാഹന സമ്മാനമായ 8000 രൂപ വീതവും ലഭിച്ചു. പ്രഭുലയാണ് ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+