Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിഥി തൊഴിലാളിക്ക് 75 ലക്ഷം ലോട്ടറി സമ്മാനം; ലക്ഷാധിപതിയായി നാട്ടിലേക്ക് മടങ്ങി അശോക് മണ്ഡൽ

മലപ്പുറം: മെച്ചപ്പെട്ടൊരു ജോലിയും ജീവിതവും തേടിയാണ് ബംഗാൾ മുർഷിദാബാദ് സ്വദേശി അശോക് മണ്ഡൽ (43) കേരളത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ ലോട്ടറി വിജയത്തിലൂടെ അശോകിന്റെ സ്വപ്നങ്ങൾ വേഗത്തിൽ സാധിപ്പിച്ചിരിക്കുകയാണ് മലയാള മണ്ണ് വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാംസമ്മാനമാണ് അശോകിനെ തേടിയെത്തിയത്.

karunyalottery2

എടപ്പലം സ്വദേശി വി ശശികുമാറിന്റെ പുലാമന്തോൾ പട്ടാമ്പി റോഡിലുള്ള ഇന്ത്യൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളാണ് ലോട്ടറി അടിച്ച വിവരം അറിയിക്കുന്നത്. അപ്രതീക്ഷിതമായി ലോട്ടറി അടിച്ചതിന്റെ സന്തോഷം അശോക് മറച്ചുവെച്ചില്ല. തുള്ളിച്ചാടി വിജയം ആഘോഷിച്ച അശോകിന് പക്ഷേ പെട്ടെന്ന് തന്നെ പരിഭ്രമമായി. ഇത്രയും വലിയ തുക എങ്ങനെ സുരക്ഷിതമാക്കി വെക്കും എന്നായിരുന്നു ഭയം. ഉടൻ തന്നെ
മലയാളി സുഹൃത്തുക്കളെയും കൂട്ടി നേരേ പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷനിലെത്തി. ടിക്കറ്റ് നഗരത്തിലെ ബാങ്കിൽ പോലീസ് സാന്നിധ്യത്തിൽ കൈമാറി. തിരിച്ചുവരുന്ന വഴി കട്ടുപ്പാറയിലെ ട്രാവൽസിൽനിന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റും എടുത്തു. ഏറെ വൈകിയില്ല, കരിപ്പൂരിൽ നിന്നും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

എട്ടുവർഷത്തോളമായി അശോക് കേരളത്തിൽ എത്തിയിട്ട്. യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയത് വരികയായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമാണ് അശോകിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+