Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിവസവും എടുക്കുന്നത് 5000 രൂപയുടെ ലോട്ടറി, കടം വാങ്ങിയും എടുക്കും'; ആ സുഹൃത്തിനെ കുറിച്ച് പത്മകുമാര്‍

ലോട്ടറി ഭാഗ്യം തേടിയെത്തി ജീവിതം മാറിമറിഞ്ഞവരെ കുറിച്ചുള്ള കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അടുത്തിടെയായി ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അടിപൊളി ജീവിതം സ്വപ്‌നം കാണുന്നവരാണ് ലോട്ടറി എടുക്കുന്നവരില്‍ കൂടുതല്‍ പേരും. എന്നാല്‍ ലോട്ടറി അടിച്ചിട്ടും പണം കൃത്യമായി വിനിയോഗിക്കാന്‍ അറിയാതെ പാപ്പരായവരെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ നടനും സംവിധായകനുമായ എം ബി പത്മകുമാര്‍ ലോട്ടറിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതം നാളെ നാള എന്ന തലക്കെട്ടോട് കൂടി യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇതേ കുറിച്ച് തുറന്നുപറയുന്നത്. പത്മകുമാറിന്റെ വാക്കുകളിലേക്ക്. ...

lottery

'എനിക്ക് പരിചയമുള്ള ഒരാളുണ്ട്. അദ്ദേഹം ഒരു ദിവസം ഏകദേശം 5000 രൂപയ്ക്ക് ലോട്ടറി എടുക്കും. ഇത്ര ലോട്ടറി എടുക്കാനുള്ള പൈസ എവിടെ നിന്നാണെന്ന് ചോദിച്ചാല്‍, പലരുടെയും കയ്യില്‍ നിന്ന് കടം വാങ്ങിയൊക്കെയാണ് എടുക്കുക. പുള്ളി അധ്വാനിച്ച പൈസയും ലോണൊക്കെ എടുത്ത് ലോട്ടറി എടുക്കും'.

'എന്നെങ്കിലും തനിക്ക് ലോട്ടറി അടിക്കും, ഈ കടങ്ങളൊക്കെ വീട്ടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ജീവിക്കുന്നത്. പക്ഷേ, ഇന്ന് അദ്ദേഹത്തിന് ഒരുപാട് കടമുണ്ട്. ഇനി ലോട്ടറി അടിച്ചാല്‍ തന്നെ ഈ കടങ്ങളൊക്കെ വീട്ടാന്‍ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്. അതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. നന്നായി ജീവിക്കുക എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്'.

'ചിലയാളുകള്‍ കൈ നനയാതെ മീന്‍ പിടിക്കുക എന്ന ഭാഗ്യപരീക്ഷണത്തില്‍, ഉള്ള പൈസയും കടവും വാങ്ങി ലോട്ടറി അടിച്ച് ജീവിച്ചു പോകുകയാണ്. നമുക്ക് ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. എന്റെ കയ്യിലുള്ള ഈ ലോട്ടറി ഇപ്പോള്‍ വെറും വേസ്റ്റാണ്. എന്നാല്‍ ഇത് വേസ്റ്റാകുന്നതിന് മുമ്പ് എത്ര പേര്‍ ഇതുകൊണ്ട് ജീവിച്ചെന്ന കാര്യം അറിയാമോ'.

'എങ്ങനെയൊക്കെ പൈസ ഉണ്ടാക്കിയാലും ഒരുകാര്യം സത്യമാണ്, ഒരു ദിവസം അധ്വാനിച്ച് മനസമാധാനത്തോടെ ഒരു ടെന്‍ഷനമില്ലാതെ കിടന്നുറങ്ങാന്‍ പറ്റുകയും പിറ്റേന്ന് മനസമാധാനത്തോടെ ഉണരാന്‍ പറ്റുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ജീവിതം. അതാണ് സന്തോഷകരമായ ജീവിതം. ഭാഗ്യപരീക്ഷണത്തിലൂടെ എന്നെങ്കിലും പണക്കാരനാകുമെന്ന് സ്വപ്നം കാണുന്നവരുടെ ജീവിതം വലിയ പ്രശ്‌നമാണ്. ലോട്ടറി എടുക്കുമ്പോള്‍ ആകെ ടെന്‍ഷന്‍ ആണ്. ലക്ഷങ്ങളും കോടികളൂം പ്രതീക്ഷിച്ച് നടക്കുന്ന മനുഷ്യരാണ്'

'ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ഈ ഭൂമിയില്‍ ചെറിയ ജീവിതമാണ്. കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കുന്ന 10 രൂപയാണെങ്കിലും അതില്‍ സന്തോഷമുണ്ട്. വിലയുണ്ട്. ആ സന്തോഷത്തിലാണ് നമ്മള്‍ ജീവിക്കേണ്ടത്. അപ്പോള്‍ ജീവിതത്തില്‍ ഒരു സമാധാനം ഒക്കെ വരും. ഞാന്‍ കഷ്ടപ്പെട്ട് ജീവിക്കാന്‍ ഒരുക്കമാണ്. ഏത് ചൂതാട്ടം ആണാണെങ്കിലും അത് ജീവിതം ദുസ്സഹമാക്കും' .

'ലോട്ടറി ഒരു വലിയ ദുരന്തത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഏത് വഴിയും നമ്മുടെ കഴുത്തിലെ കുരുക്ക് മുറുക്കി കൊണ്ടിരിക്കയാണ്. ജീവിതം വളരെ ദുസ്സഹമാക്കി കൊണ്ടിരിക്കയാണ്. ലോട്ടറി എടുക്കുന്നത് ശരിയോ തെറ്റോ എന്നത് നമ്മള്‍ സ്വയം മനസിലാക്കണം. ഒരു ദിവസം 5000 രൂപയ്ക്ക് ലോട്ടറി എടുക്കുമ്പോള്‍ ആ തുക സേവ് ചെയ്താല്‍ എന്ത് മാത്രം കാര്യങ്ങള്‍ നടക്കും. എന്റെ സുഹൃത്തിനോട് ഞാന്‍ എപ്പോഴും പറയാറുണ്ട്. ദയവായി നിങ്ങളിത് നിര്‍ത്തൂ എന്ന്'- പത്മകുമാര്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+