കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ലൗ ജിഹാദിന് ഇരയായവരുടെ രക്ഷിതാക്കൾ സംഘടിക്കുന്നു! ചുക്കാൻ പിടിക്കുന്നത് അശോകനും ബിന്ദുവും

ലൗ ജിഹാദിന് ഇരയായി പെൺമക്കളെ നഷ്ടമായ മാതാപിതാക്കളാണ് ഇത്തരത്തിലൊരു കൂട്ടായ്മ രൂപവൽക്കരിക്കുന്നത്.

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദിന് ഇരയായി മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ മാതാപിതാക്കൾ സംഘടിക്കുന്നു. ലൗ ജിഹാദിന് ഇരയായി പെൺമക്കളെ നഷ്ടമായ മാതാപിതാക്കളാണ് ഇത്തരത്തിലൊരു കൂട്ടായ്മ രൂപവൽക്കരിക്കുന്നത്.

ഇസ്ലാം സ്വീകരിക്കുന്നത് 1200 പേര്‍; കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാര്‍!! ലൗ ജിഹാദിന് തെളിവില്ലഇസ്ലാം സ്വീകരിക്കുന്നത് 1200 പേര്‍; കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാര്‍!! ലൗ ജിഹാദിന് തെളിവില്ല

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ പ്രധാനകക്ഷിയും ഹാദിയയുടെ പിതാവുമായ കെഎം അശോകൻ, തിരുവനന്തപുരത്ത് നിന്ന് സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമയുടെ മാതാവ് കെ ബിന്ദു എന്നിവരാണ് കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യമറിയിച്ചത്. ഇവർ രണ്ടുപേരും തന്നെയാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

മക്കൾക്ക് വേണ്ടി...

മക്കൾക്ക് വേണ്ടി...

കേരളത്തിൽ പ്രണയത്തിലൂടെ മതപരിവർത്തനം നടത്തിയ യുവതികളുടെ മാതാപിതാക്കളാണ് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ വിവിധ കോടതികളിൽ നടക്കുന്ന നിയമപോരാട്ടങ്ങൾക്ക് സഹായം നൽകാനും, വിദേശത്ത് അകപ്പെട്ട യുവതികളെ നാട്ടിലെത്തിക്കാനും വേണ്ടിയാണ് സംഘടന രൂപീകരിക്കുന്നത്.

സാന്ത്വനിപ്പിക്കാൻ...

സാന്ത്വനിപ്പിക്കാൻ...

ലൗ ജിഹാദിന് ഇരയായി പെൺമക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ സാന്ത്വനിപ്പിക്കലും കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യത്തിലുണ്ടെന്ന് നിമിഷ ഫാത്തിമയുടെ അമ്മ കെ ബിന്ദു വ്യക്തമാക്കി. നിലവിൽ ഇത്തരം കേസുകളിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അവർ പറഞ്ഞു.

കൂടിക്കാഴ്ച...

കൂടിക്കാഴ്ച...

കേരളത്തിലെ ലൗജിഹാദ് കേസുകളിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച ബിന്ദു, ഈ വിഷയത്തിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അശോകനും...

അശോകനും...

വൈക്കം സ്വദേശിനി ഹാദിയയുടെ പിതാവ് അശോകൻ, തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ് കെ ബിന്ദു എന്നിവരാണ് പുതിയ കൂട്ടായ്മയെ സംബന്ധിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചത്.

കേസ്...

കേസ്...

ദേശീയതലത്തിൽ ശ്രദ്ധനേടിയ ഹാദിയ കേസിലെ പ്രധാനകക്ഷിയാണ് ഹാദിയയുടെ പിതാവായ കെഎം അശോകൻ. ചില തൽപരകക്ഷികൾ മകളെ നിർബന്ധിച്ച് മതം മാറ്റിയതാണെന്നും, മകളെ വിവാഹം ചെയ്ത കൊല്ലം സ്വദേശി ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നുമാണ് അശോകന്റെ ആരോപണം.

കോളേജിൽ...

കോളേജിൽ...

കേസിൽ ഹാദിയയുടെ വാദം കേട്ട സുപ്രീംകോടതി അവരെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുകയും, തുടർപഠനത്തിന് അവസരമൊരുക്കുകയും ചെയ്തു. നിലവിൽ സേലത്തെ സ്വകാര്യ ഹോമിയോ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ഹാദിയയുടെ സംരക്ഷണ ചുമതല കോളേജ് ഡീനിനാണ്.

ബിന്ദു...

ബിന്ദു...

തിരുവനന്തപുരം മണക്കാട് സ്വദേശിനിയും കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന നിമിഷ, വിൻസെന്റ് എന്ന യുവാവിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനുപിന്നാലെ ഇയാൾ മതംമാറി ഇസ്ലാമാകാകുയും ഈസയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച നിമിഷ പിന്നീട് നിമിഷ ഫാത്തിമയെന്നും പേര് മാറ്റി.

സിറിയയിൽ...

സിറിയയിൽ...

മകളും ഭർത്താവും അവരുടെ കുട്ടിയും സിറിയയിലെ ഐസിസ് ക്യാമ്പിലുണ്ടെന്നാണ് നിമിഷയുടെ മാതാവിന്റെ ആരോപണം. മകളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നിമിഷ ഫാത്തിമയെ സംബന്ധിച്ച് ഇതുവരെ അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണി, അക്ഷര ബോസ് ആയിഷയായി! കേസ് എൻഐഎ ഏറ്റെടുത്തു....സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണി, അക്ഷര ബോസ് ആയിഷയായി! കേസ് എൻഐഎ ഏറ്റെടുത്തു....

ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും... ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും...

English summary
kerala love jihad victims parents are creating a new organization.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X