സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ വാക്‌സിനുകള്‍ക്കെതിരായി വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്ത് കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടോ എന്നതിന്റെ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കും.
വാക്‌സിനേഷന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയു പൂര്‍ത്തിയാക്കാത്തവരുടെയും പ്രതിരോധ കുത്തവെപ്പുകളെ കുറിച്ച് അറിവില്ലാത്തവരുടെയും കണക്കെടുക്കുകയാണ് ചെയ്യുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന കണക്കെടുപ്പിന്റെ ചുമതല പ്രധാന അധ്യാപകനായിരിക്കും. ഒരു മാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.













Click it and Unblock the Notifications