കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന് കൈയ്യടി; ലോകരാജ്യങ്ങളിലും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയത്തിന് പരക്കെ സ്വീകാര്യത. സര്‍ക്കാരിന്റെ വാക്‌സിന്‍ ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം തുനിഞ്ഞിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...

സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ ബി ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ആരോഗ്യ നയം തയ്യാറാക്കിയത്. ഇത് മന്ത്രിസഭ അംഗീകരിച്ചതോടെ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കേണ്ടതായി വരും.

 vaccination

വാക്‌സിനെതിരെ പ്രചരണം നടത്തുമ്പോള്‍ തന്നെ സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ ലോകത്തെ പല രാജ്യങ്ങളും ഇപ്പോള്‍ സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നുണ്ട്. ഇതേരീതിയില്‍ കേരളത്തിലും ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം, സ്‌കൂള്‍ പ്രവേശനത്തിനായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് പ്രതിഷേധത്തിനും നിയമ നടപടിക്കും ഇടയാക്കിയേക്കും. നേരത്തെ സിപിഎം എംഎല്‍എ തന്നെ വാക്‌സിനേഷനെതിരെ പരസ്യമായി പ്രതികരിച്ച് വിവാദത്തിലായിരുന്നു. വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും പുതിയ ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍; ആരിഫ് എംഎല്‍എ പിന്തിരിപ്പനെന്ന് ഡോ. ഷിംന അസീസ്മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍; ആരിഫ് എംഎല്‍എ പിന്തിരിപ്പനെന്ന് ഡോ. ഷിംന അസീസ്

നിരന്തര അപമാനിക്കപ്പെടലിന്റെ ബസ് യാത്രകൾ.. ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'നിരന്തര അപമാനിക്കപ്പെടലിന്റെ ബസ് യാത്രകൾ.. ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'

English summary
Kerala makes vaccinations compulsory for school admissions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X