മലപ്പുറത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് കിട്ടിയ ബില്‍ കണ്ടോ?
ബെംഗളൂരു: ഹോട്ടലില്‍ എത്തി തീന്മേശയ്ക്കു മുന്നില്‍ ഇരുന്നാല്‍ ചുറ്റുമുള്ളതൊന്നും കാണാനോ കേള്‍ക്കാനോ നമ്മള്‍ക്ക് കഴിയാറില്ല. എന്നാല്‍ വ്യത്യസ്തമായ ചിലരുണ്ട്. വിശക്കുന്നവന് ഭക്ഷണം നല്കുമ്പോള് സ്വന്തം വയര്‍ നിറഞ്ഞ അനുഭൂതി അനുഭവിക്കുന്നവര്‍, അത്തരത്തില്‍ ഒരാളുടെ കഥയാണ് ഇവിടെ പറയുന്നത്.
ഹോട്ടലിലെ ബില്‍ കണ്ടിട്ട് രണ്ട് തരത്തില്‍ ഞെട്ടാം. ഒന്ന് ഇത്രയും കഴിച്ചിട്ട് ഇത്രയേ ആയുള്ളൂ, അല്ലെങ്കില്‍ ഇത്രയ്ക്ക് ലൈറ്റ് ആയി കഴിച്ചതിനാണോ ഈ ബില്ല്. ഇതൊന്നുമല്ലാത്ത ഒരു ബില്‍ നിങ്ങള്‍ കണ്ടിടുണ്ടോ? ഇത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടില്ല, കണ്ണുകള്‍ നിറഞ്ഞു പോകും.

' മനുഷ്യത്വത്തിന് ബില്‍ ഇടുന്ന യന്ത്രം ഇവിടില്ല' ഇതാരും പറഞ്ഞതല്ല. കഴിച്ച ഭക്ഷണത്തിന് കിട്ടയ ബില്‍ ആണ്. ഫേസ്ബുക്കിലെ യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പില്‍ നിന്നാണ് മനുഷ്യത്വത്തിന്റെ ഈ ബില്‍ ലോകം കണ്ടത്. മലപ്പുറത്തെ ഹോട്ടലില്‍ നടന്ന സംഭവമാണ് ചിന്തകര്‍ ഈ ഗ്രൂപ്പില്‍ പങ്കു വെച്ചത്.
മലപ്പുറത്തെ ഹോട്ടലില്‍ എത്തിയ യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്. ജനലിലൂടെ കണ്ട രണ്ട് കണ്ണുകള്‍ അയാളുടെ ശ്രദ്ധ പിടിച്ചു പറ്റി. ആറോ ഏഴോ വയസ്സുള്ള സഹോദരന്റെ കയ്യില്‍ തൂങ്ങി നടക്കുന്ന പെണ്‍കുട്ടി. വിശപ്പിന്റെ വിളിയാണ് അവരെ ഹോട്ടലിലേക്ക് ഒളിഞ്ഞ് നോക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് പേരെയും യുവാവ് അകത്തേക്ക് വിളിച്ചു. കഴിക്കാന്‍ ഭക്ഷണം വാങ്ങി കൊടുത്തു. ഒരക്ഷരം മിണ്ടാതെ അവര്‍ അത് കഴിച്ചപ്പോള്‍ ഒന്നും കഴിക്കാതെ തന്നെ അയാളുടെ വയര്‍ നിറഞ്ഞിരുന്നു.
പിന്നീട് ബില്‍ പറഞ്ഞപ്പോഴാണ് യുവാവ് അംബരന്നു പോയത്. ഇത്രമാത്രം ' മനുഷ്യത്വത്തിന് ബില്‍ ഇടുന്ന യന്ത്രം ഇവിടില്ല' ബില്‍ കൗണ്ടറില്‍ ഇരിക്കുന്നയാളുടെ മുഖം യുവാവിനെ നോക്കി പുഞ്ചിരിച്ചു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications