കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദുലേഖ ചാത്തുവിനു മുന്നില്‍ മുട്ടുമടക്കി, കമ്പനി 30,000 രൂപ നഷ്ടപരിഹാരം നല്‍കി

  • By Sruthi K M
Google Oneindia Malayalam News

മാനന്തവാടി: ഇന്ദുലേഖ സോപ്പ് ജനങ്ങളെ ശരിക്കും കബളിപ്പിക്കുകയാണോ? ഇങ്ങനെ പറയാന്‍ കാരണവുമുണ്ട്. ഇന്ദുലേഖയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയ മാനന്തവാടി സ്വദേശിക്ക് ഒടുവില്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയിരിക്കുകയാണ്. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ടെന്നാണ് മാനന്തവാടി സ്വദേശിയായ ചാത്തു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

<strong>ഈ പ്രായത്തില്‍ ഇനി കര്‍ണനാകണോ... മമ്മൂട്ടിക്ക് പൂരം!!!</strong>ഈ പ്രായത്തില്‍ ഇനി കര്‍ണനാകണോ... മമ്മൂട്ടിക്ക് പൂരം!!!

പരസ്യങ്ങളിലൂടെ ഇന്ദുലേഖ കമ്പനിയും പ്രശസ്ത താരം മമ്മൂട്ടിയും ജനങ്ങളെ പറ്റിക്കുന്നുവെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മാസങ്ങളായി സോപ്പ് തേച്ചിട്ടും ഒരു സൗന്ദര്യവും ഉണ്ടായില്ലെന്നാണ് ചാത്തു പറഞ്ഞത്. 50,000 രൂപയോളം സോപ്പിനു വേണ്ടി ചെലവഴിച്ചുവെന്നും ഈ പണം തിരികെ കിട്ടണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഒടുവില്‍ കമ്പനി ചാത്തുവിന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 30,000 രൂപയാണ് ചാത്തുവിന് ഇന്ദുലേഖ കൊടുത്തത്.

ഇന്ദുലേഖ ഒടുവില്‍ മുട്ടുമടക്കിയോ?

ഇന്ദുലേഖ ഒടുവില്‍ മുട്ടുമടക്കിയോ?

ഇന്ദുലേഖ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശി ചാത്തു രംഗത്തെത്തിയത്. മാസങ്ങളായി സോപ്പ് തേച്ചിട്ടും ഒരു സൗന്ദര്യവും ഉണ്ടായില്ലെന്ന് പറഞ്ഞ ചാത്തുവിന്റെ വാദങ്ങള്‍ക്ക് ഒടുവില്‍ കമ്പനിയും മുട്ടുമടക്കേണ്ടി വന്നു.

ഇന്ദുലേഖ നഷ്ടപരിഹാരം നല്‍കി

ഇന്ദുലേഖ നഷ്ടപരിഹാരം നല്‍കി

30,000 രൂപയാണ് ചാത്തുവിന് ഇന്ദുലേഖ നഷ്ടപരിഹാരമായി നല്‍കിയത്.

കബളിപ്പിക്കപ്പെട്ടു

കബളിപ്പിക്കപ്പെട്ടു

50,000 രൂപയോളം സോപ്പിനു വേണ്ടി ചെലവഴിച്ചുവെന്നും ഈ പണം തിരികെ കിട്ടണമെന്നുമായിരുന്നു ചാത്തുവിന്റെ ആവശ്യം.

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച മാനന്തവാടി സ്വദേശി കെ.ചാത്തു മാസങ്ങളായി ഇന്ദുലേഖ തേക്കുന്നു. ഇതുവരെ തന്റെ സൗന്ദര്യം കൂടിയിട്ടില്ലെന്ന് പറഞ്ഞാണ് ചാത്തു വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

മമ്മൂട്ടിയും ഇതില്‍ അകപ്പെട്ടു

മമ്മൂട്ടിയും ഇതില്‍ അകപ്പെട്ടു

പരസ്യങ്ങളില്‍ അഭിനയിച്ച് ചലച്ചിത്ര താരങ്ങള്‍ വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമല്ല. ഇന്ദുലേഖയ്‌ക്കെതിരെ ഇങ്ങനെയൊരു പരാതി വന്നപ്പോള്‍ വെട്ടിലായത് മമ്മൂട്ടി കൂടിയായിരുന്നു. മമ്മൂട്ടിയും കോടതിയില്‍ ഹാജരാകേണ്ടി വരുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നു വന്നിരുന്നു. സോപ്പ് തേച്ച് മമ്മൂട്ടിയെ പോലെ സൗന്ദര്യം വേണമെന്ന് പറയുന്നതും ശരിയല്ലല്ലോ.

പരസ്യങ്ങളുടെ തന്ത്രങ്ങള്‍

പരസ്യങ്ങളുടെ തന്ത്രങ്ങള്‍

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളെ വെച്ച് പരസ്യം എടുക്കക എന്നതാണ് ഇപ്പോഴത്തെ കമ്പനികളുടെ പ്രധാന തന്ത്രം. തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റു പോകാന്‍ അവര്‍ പല തന്ത്രങ്ങളും പയറ്റുന്നു. ഇതൊക്കെ കേട്ട് വിശ്വസിച്ച് ഉപയോഗിക്കുന്ന ജനങ്ങളെ പറഞ്ഞാല്‍ മതിയല്ലോ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
According to The Huffington Post, the sculptor will get a compensation of Rs 30,000 from Indulekha after Chaathu took the matter to a consumer court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X