കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കാന്‍ സുനില്‍ കണ്ട വഴി; ഇമെയില്‍ വിലാസം കൈക്കലാക്കിയത് ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കാന്‍ സുനില്‍ കണ്ട വഴി ഇതാണ്

കൊച്ചി: ഖത്തര്‍ രാജകുടുംബത്തിലുള്ളവരെ പറ്റിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍ മേനോന്‍ തട്ടിയത് അഞ്ചുകോടിയിലധികം രൂപയാണ്. ഖത്തറില്‍ മുമ്പ് എണ്ണ കമ്പനിയില്‍ ജോലി ചെയ്തു പരിചയമുള്ള സുനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് പല ഓണ്‍ലൈന്‍ ബിസിനസുകള്‍ ചെയ്‌തെങ്കിലും പച്ചപിടിച്ചില്ല.

കംപ്യൂട്ടര്‍ വിദഗ്ധനായ സുനില്‍ ഒടുവില്‍ കണ്ടെത്തിയ വഴിയാണ് ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കുക എന്നത്. ഒറ്റ തട്ടിപ്പിലൂടെ ഏറെകാലം സുഖമായി കഴിയാനുള്ള സമ്പാദ്യമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ഇയാളുടെ കുതന്ത്രങ്ങള്‍ പലയിടത്തായി പാളുകയായിരുന്നു. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

പദ്ധതി കൊടുങ്ങല്ലൂരില്‍

പദ്ധതി കൊടുങ്ങല്ലൂരില്‍

എറണാകുളം പറവൂര്‍ സ്വദേശിയാണ് സുനില്‍ മേനോന്‍. ഇയാളുടെ ഭാര്യവീടാണ് കൊടുങ്ങല്ലൂരിലുള്ളത്. ഇവിടെയാണ് താമസം. കൊടുങ്ങല്ലൂരില്‍ വച്ചാണ് പ്രതി ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കിയത്. ഖത്തറിലെ പഴയ സുഹൃത്തുക്കള്‍ വഴി രാജകുടുംബത്തെ ബന്ധപ്പെടാനുള്ള വഴിയും ഇയാള്‍ ശ്രമിച്ചിരുന്നു.

പ്രമുഖരുടെ ഇമെയില്‍ വിലാസം കൈക്കലാക്കുന്നു

പ്രമുഖരുടെ ഇമെയില്‍ വിലാസം കൈക്കലാക്കുന്നു

വ്യാജമായ ഇമെയില്‍ വിലാസങ്ങളുണ്ടാക്കുകയാണ് സുനില്‍ ആദ്യം ചെയ്തത്. ഖത്തറിലെ പ്രമുഖരുടെ ഇമെയില്‍ വിലാസങ്ങള്‍ എങ്ങനെ ലഭിക്കും. അതിന് വേണ്ടി സുനില്‍ ആദ്യം ചെയ്തത് ഖത്തര്‍ മ്യൂസിയവുമായി ബന്ധപ്പെടുകയായിരുന്നു. ഇന്ത്യയിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പുരാവസ്തുക്കള്‍ ശേഖരിച്ച് കൈമാറാമെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്.

പുരാവസ്തു വഴി... പിന്നീട് കളി മാറ്റി

പുരാവസ്തു വഴി... പിന്നീട് കളി മാറ്റി

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ശേഖരിച്ച് കൈമാറാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഈ പദ്ധതി വിജയിച്ചില്ല. ഖത്തര്‍ മ്യൂസിയം അധികൃതര്‍ വേണ്ടെന്ന് അറിയിച്ചു. പക്ഷേ ഈ ബന്ധപ്പെടലുകള്‍ വഴി ഇയാള്‍ക്ക് ചില ഇമെയില്‍ വിലാസങ്ങള്‍ ലഭിച്ചു. പിന്നീടാണ് കളി മാറ്റിയത്.

ഇമെയിലുകള്‍ അയക്കാനും വേറിട്ട വഴി

ഇമെയിലുകള്‍ അയക്കാനും വേറിട്ട വഴി

ഖത്തര്‍ അമീറിന്റെ സഹോദരിയാണ് ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണ്‍. ഇവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തല്ല പ്രതി ഖത്തര്‍ മ്യൂസിയത്തിന് പുതിയ കരാറിന്റെ ഇമെയില്‍ അയച്ചത്. പകരം മറ്റൊരു ആപ്പ് ഉപയോഗിച്ചു. ഈ ആപ്പ് വഴി ഏതൊരാളുടെയും ഇമെയിലേക്ക് മറ്റൊരാളുടെ ഇമെയിലില്‍ നിന്ന് വ്യാജമായി സന്ദേശങ്ങള്‍ അയക്കാം. മെയില്‍ കിട്ടുന്നവര്‍ക്ക് വ്യാജമാണോ എന്ന് തിരിച്ചറിയാനും സാധിക്കില്ല.

 വ്യാജ മെയില്‍ ഇങ്ങനെ

വ്യാജ മെയില്‍ ഇങ്ങനെ

ഈ ആപ്പ് ഉപയോഗിച്ച് പ്രതി ഖത്തര്‍ അമീറിന്റെ സഹോദരിയുടെ ഇമെയിലില്‍ നിന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ മെയിലിലേക്ക് സന്ദേശമയച്ചു. ഖത്തര്‍ അമീറിന്റെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോകത്തെ പ്രമുഖരായ ചിത്രകാരെ കൊണ്ട് വരപ്പിക്കാന്‍ ധാരണയായെന്നും പണം കൈമാറണമെന്നുമായിരുന്നു ഇ മെയില്‍ സന്ദേശം.

വേറെ ഒരു വ്യാജന്‍

വേറെ ഒരു വ്യാജന്‍

അമേരിക്കന്‍ പൗരന്‍ ജെറോം നെപ്പോളിയന്‍ എന്നയാളുടെ വ്യാജ വിലാസത്തില്‍ നിന്നും പ്രതി ഖത്തര്‍ മ്യൂസിയം അധികൃതരെ ബന്ധപ്പെട്ടു. ജെറോം നെപ്പോളിയനുമായി ബന്ധമുള്ള അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനിയാണ് കരാര്‍ ഏറ്റെടുക്കുന്നതെന്നും അറിയിച്ചു. ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് 10.10 ലക്ഷത്തിന്റെ കരാറാണുണ്ടാക്കിയത്.

ഇന്ത്യയിലേക്കു പണം

ഇന്ത്യയിലേക്കു പണം

പകുതി തുക, അതായത് 5.5 കോടി രൂപ അഡ്വാന്‍സായി വേണമെന്ന് ജെറോം നെപ്പോളിയിന്‍ ആവശ്യപ്പെട്ടു. പണം അയക്കേണ്ട ബാങ്ക് അക്കൗണ്ട് ഡീറ്റേല്‍സ് അയച്ചുകൊടുത്തു. ഇന്ത്യയിലെ തങ്ങളുടെ ഉപ കരാര്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമയക്കേണ്ടതെന്നും ധരിപ്പിച്ചിരുന്നു. രാജകുടുംബം ഇടപെട്ട കരാറായതിനാല്‍ മ്യൂസിയം അധികൃതര്‍ കൂടുതല്‍ അന്വേഷിച്ചില്ല. പണം കൈമാറുകയും ചെയ്തു.

പണം കിട്ടിയപ്പോള്‍

പണം കിട്ടിയപ്പോള്‍

ജെറോം നെപ്പോളിയനും ഖത്തര്‍ അമീറിന്റെ സഹോദരിയും എല്ലാം ഒരാളായിരുന്നുവെന്ന് വൈകിയാണ് ഖത്തര്‍ അധികൃതര്‍ അറിഞ്ഞത്. എല്ലാ ഓപറേഷനും കൊടുങ്ങല്ലൂരില്‍ ഇരുന്നാണ് പ്രതി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പണം ബാങ്കിലെത്തിയതോടെ ഖത്തര്‍ മ്യൂസിയവുമായി ബന്ധപ്പെടാതായി.

ഖത്തറിന്റെ നീക്കം

ഖത്തറിന്റെ നീക്കം

കരാറില്‍ തുടര്‍ കാര്യങ്ങള്‍ അറിയാന്‍ മ്യൂസിയം അധികൃതര്‍ അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. ഖത്തര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. കേരളത്തിലെ കൊടുങ്ങല്ലൂരിലെ അക്കൗണ്ടാണെന്ന് കണ്ടെത്തി. ഖത്തര്‍ ഐടി വകുപ്പിലെ മലയാളി ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയച്ചു.

പ്രതി പണം പിന്‍വലിച്ചു

പ്രതി പണം പിന്‍വലിച്ചു

ഖത്തറിലെ ഉദ്യോഗസ്ഥന്‍ കൊടുങ്ങല്ലൂരിലെത്തി പോലീസില്‍ പരാതിപ്പെട്ടു. ബാങ്ക് അ്ക്കൗണ്ട് പരിശോധിച്ചപ്പോള്‍ സുനിലിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ക്ക് വിവിധ ബാങ്കുകളിലായി 11 അക്കൗണ്ടുകളുണ്ട്. ഖത്തറില്‍ നിന്ന് ലഭിച്ച പണം പ്രതി നാല് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. 4.6 കോടി രൂപയാണ് മാറ്റിയത്.

 ഒടുവില്‍ അഴിക്കുള്ളില്‍

ഒടുവില്‍ അഴിക്കുള്ളില്‍

പിന്‍വലിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ധൂര്‍ത്തടിച്ച് ഏറെ പണം പാഴാക്കി. കുടുംബത്തോടൊപ്പം വിനോദയാത്ര പോയി. വിദേശത്ത് ഏറെ കറങ്ങിയ ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. 23 ലക്ഷം രൂപ ചെലവഴിച്ച് ഒരു ജീപ്പ് വാങ്ങി. ബന്ധുക്കള്‍ക്ക് 15 ലക്ഷം കൊടുത്തു. ഇതെല്ലാം പോലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തു.

ഖത്തര്‍ രാജകുടുംബത്തെ പറ്റിച്ച മലയാളി പിടിയില്‍; മെയില്‍ വഴി കൈയ്യിലെത്തിയത് 5 കോടി, ധൂര്‍ത്തടിച്ചുഖത്തര്‍ രാജകുടുംബത്തെ പറ്റിച്ച മലയാളി പിടിയില്‍; മെയില്‍ വഴി കൈയ്യിലെത്തിയത് 5 കോടി, ധൂര്‍ത്തടിച്ചു

English summary
Qatar fraud case: Kerala man, Who are Computer tactic Specialist, arrested in kodungallur,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X