കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തിയും അയലയും കിട്ടാനില്ല; വില കുത്തനെ വര്‍ധിച്ചു, ചൂട് കൂടിയത് പ്രതിസന്ധി ഇരട്ടിയാക്കി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് മല്‍സ്യലഭ്യത വന്‍ തോതില്‍ കുറയുന്നു. സമുദ്രോപരിതലത്തിലെ ചൂട് കൂടിയതാണ് മീന്‍ കുറയാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനമാണ് ചൂട് കൂടാനും മല്‍സ്യലഭ്യത കുറയാനും ഇടയാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷ ഊഷ്മാവില്‍ കുറവ് വന്നാല്‍ മാത്രമേ ഇനി രക്ഷയുള്ളൂവെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

08

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ മത്തിയും അയലയും കിട്ടാക്കനിയായി മാറുകയാണ്. രണ്ട് മീനിന്റെയും വില കുത്തനെ ഉയര്‍ന്നു. 2000 താഴെ വിലയുണ്ടായിരുന്ന ഒരു കുട്ട മത്തിക്ക് ഇപ്പോള്‍ 4000 രൂപ കൊടുക്കണം. അയലയ്ക്ക് എണ്ണായിരം രൂപയായി വര്‍ധിച്ചു. ഇരട്ടിയായി മാറുകയാണ് വില. വില കൂടിയതോടെ ഹോട്ടലുകളിലും വില വര്‍ധിപ്പിക്കുകയാണ്. പലയിടത്തും വിലനിലവാര ബോര്‍ഡുകളില്‍ സൂചിപ്പിച്ച നിരക്കല്ല ഈടാക്കുന്നത് എന്ന ആക്ഷേപമുണ്ട്.

മത്തിയും അയലയും തുറമുഖങ്ങളില്‍ എത്തുന്നില്ല. വളരെ കുറച്ചു മാത്രമാണ് ലഭിക്കുന്നത്. എത്തിയാല്‍ ഉടനെ വിറ്റുപോകുന്നതാണ് സാഹചര്യം. മറ്റു സംസ്ഥാനങ്ങളിലെ ട്രോളിങ് നിരോധനവും തിരിച്ചടിയായി. കേരളത്തില്‍ മല്‍സ്യം കുറവുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ് വില പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ നിന്ന് വരുന്ന മല്‍സ്യത്തിന്റെ അളവിലും കുറവുണ്ടായതോടെ വില കുത്തനെ ഉയര്‍ന്നു.

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനമാണ്. കേരളത്തില്‍ മഴ ലഭിക്കുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. അന്തരീക്ഷം തണുത്താന്‍ മീന്‍ ലഭിക്കുമെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മഴ ലഭിച്ചാല്‍ കൂടുതല്‍ ബോട്ടുകള്‍ കടലിലേക്ക് പോകും. ഇതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

English summary
Kerala Markets Face Fish Scarcity; Popular Fish rate Increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X