കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ നട്ടെല്ലൊടിച്ച് ഗള്‍ഫിലെ എണ്ണപ്രതിസന്ധി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കോ...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലാണ് പ്രവാസികള്‍. അന്താരാഷ്ട്ര എണ്ണ വിപണിയുടെ ഇടിവ് ഗള്‍ഫ് രാജ്യങ്ങളെയും വലിയതോതില്‍ ബാധിച്ചതോടെ പ്രവാസികളെയും കേരളത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

എണ്ണ വിപണിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിലയിടിവ് ഗള്‍ഫ് പ്രവാസികളില്‍ വളരെ വലിയ പ്രതിസന്ധി ആണുണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നാണ് നിലച്ചുകൊണ്ടിരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മലയാളികളെല്ലാം ജോലി മതിയാക്കി കേരളത്തിലേക്ക് മടങ്ങുകയാണ്.

Dubai Emigrant

2015ല്‍ ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയത്‌ 1.3 ലക്ഷം മലയാളികള്‍ ആണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണവിലയിലെ കനത്ത തകര്‍ച്ച ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞു. സ്വദേശി വത്കരണത്തിന്റെ ഭാഗമായി പ്രവാസികളെ ഒന്നാകെ നാട് കടത്തിയപ്പോള്‍ ജീവിതം നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് പ്രവാസികളുടേതാണ്.

<strong>കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...</strong>കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...

ഇതോടെ കേരളത്തിന്‍രെ സാമ്പത്തിക നിലയും പരുങ്ങലിലായി. ഗള്‍ഫില്‍ നിന്നുള്ള വരുമാനം 34 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗള്‍ഫില്‍ നിന്നുള്ള വരുമാനം കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമ്പത് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് ജോലി തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കുടിയേറിയത്.

ഗള്‍ഫ് രാജ്യങ്ങളിലെ 24 ലക്ഷം വരുന്ന പ്രവാസികളില്‍ 90 ശതമാനവും കേരളീയരാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഗള്‍ഫില്‍ വ്യവസായ ശാലകളിലും നിര്‍മ്മാണ ശാലകളിലുമെല്ലാം ജോലി ചെയ്യുന്നത്. ശമ്പളും ഭക്ഷണവും കിട്ടാതെ ഇവരില്‍ പലരും നാട്ടിലേക്ക് തിരിച്ച് വന്നുകഴിഞ്ഞു. ഗള്‍ഫ് പ്രതിസന്ധി സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. 2014ല്‍ 71,000 കോടിയാണ് പ്രവാസികള്‍ കേരളത്തിലേക്കെത്തിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വരുമാനത്തിന്റെ 15 ശതമാനം വരും ഇത്.

Read More: ഷിബിനെ കൊന്നത് സിപിഎമ്മെങ്കില്‍ അസ്ലമിനെ കൊന്നതാര്? മുസ്ലീം ലീഗ് പറയണം....

പ്രവാസികളായിരുന്നു കേരളത്തിന്റെ വികസനത്തിന് നെടുംതൂണായി നിലനിന്നിരുന്നത്. അടിസ്ഥാന വികസനത്തിനും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കും പ്രാവസലോകം വലിയ സംഭാവനയാണ് നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് കേരളത്തിനാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala, An Indian state may be on the brink of recession because of the Gulf oil crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X