സംസ്ഥാനത്ത് വേനല്‍മഴ കനക്കും: ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 19 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്. പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഈ കാലയളവില്‍ 121 ശതമാനം അധികമായ അളവില്‍ വേനല്‍മഴ ലഭിച്ചിട്ടുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.
ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മണി മുതല്‍ പത്ത് മണി വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ തുടങ്ങിയവ പൊട്ടിവീഴാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജനം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ അപകടം കാണുകയോ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ കെഎസ്ഇബി കണ്ട്രോള് റൂമിലോ(1912) ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ (1077) വിവരം അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടനാട്ടില്‍ കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു.
ഈ ദിവസങ്ങളിലായി കൊയ്യാനായി ഇരുന്ന പാടത്താണ് മട വീണത്. ഇതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വലിയ തോതില്‍ നാശനഷ്ടം സൃഷ്ടിക്കുന്ന ഒന്നാണ് കാറ്റ്. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും വലിയ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കാറ്റിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യവും ഉടലെടുക്കുന്നത്.

ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും ആളുകള്‍ മരങ്ങളുടെ ചുവട്ടില്‍ പോയി നില്ക്കാന് പാടില്ല. വാഹനങ്ങളും മരങ്ങളുടെ ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. വീടുകള്‍ക്ക് മുകളിലേക്കോ, അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ മരത്തിന്റെ ചില്ലകള്‍ നില്ക്കുന്ന സാഹചര്യമുണ്ടായാല്‍ ചില്ലകള്‍ വെട്ടിക്കളയണം. ഈ സാഹചര്യം പൊതു ഇടങ്ങളില്‍ ശ്രദ്ധപ്പെടുകയാണെങ്കില് ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം ധരിപ്പിക്കണം.

കാറ്റ് വീശുമ്പോള്‍ തന്നെ വീടുകളില്‍ ജനലുകളും വാതിലുകളും തുറന്നു കിടക്കുകയാണെങ്കില്‍ അടച്ചിടണം. ശക്തമായ കാറ്റ് ഉള്ള സമയത്ത് വീടുകളുടെ ടെറസുകളിലേക്ക് പോകുന്നത് ഒഴിവാക്കണം.
സുരക്ഷിതമായ വീടുകള്‍ ഇല്ലാത്തവര്‍ അധികൃതരുമായി സംസാരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഇത്തരം ദിവസങ്ങളില്‍ മാറി താമസിക്കേണ്ടതുണ്ട്. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിച്ച് പൊതുജനങ്ങള്‍ നേരിട്ടിറങ്ങി റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറണം.

പത്രം പാല് വിതരണക്കാര്‍ പ്രത്യേത ജാഗ്രത പാലിക്കേണ്ടതായുണ്ട്. അതിരാവിലെ ജോലിക്ക് പോകുന്നവര്‍ വഴികളില്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പുലര്‍ത്തണം. വഴികളിലെ വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അപകടത്തപ്പറ്റി സംശയം തോന്നുന്ന പക്ഷം തന്നെ കണ്ട്രോള് റൂമില്‍ വിളിച്ച് വിവരം ധരിപ്പിക്കണം. അപകടം ഇല്ലെന്ന് ഉറപ്പുവരുത്തിയത് ശേഷം മാത്രമാകണം മുന്നോട്ട് പോകേണ്ടത്. കാറ്റും മഴയും ശക്തമാകുമ്പോള്‍ നിര്‍മാണ ജോലികള്‍ ചെയ്യുന്നവര്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറണം.
-
കൊടുംചൂടിൽ വലഞ്ഞ് കേരളം; യെല്ലോ അലർട്ട് 12 ജില്ലകളിൽ, 3 ഡിഗ്രി വരെ താപനില കൂടും, ജാഗ്രത -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications