കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് ഒരു കേന്ദ്ര മന്ത്രി ഉടന്‍... പക്ഷേ അത് സുരേഷ് ഗോപി അല്ല?

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ബിജെപി ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. മോദി പ്രഭാവം ആഞ്ഞടിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ വോട്ടുകള്‍ പെട്ടിയിലാക്കി. ഒ രാജഗോപാല്‍ നേമത്ത് എംഎല്‍എ ആയി.

നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിയ്ക്കുമെന്ന സൂചന പല കേന്ദ്ര നേതാക്കളും പ്രസംഗത്തിനിടെ നല്‍കിയിരുന്നു. എന്നാല്‍ ആരായിരിക്കും കേരളത്തില്‍ നിന്നുള്ള ആ കേന്ദ്ര മന്ത്രി?

എംഎല്‍എ ആയതുകൊണ്ട് ഒ രാജഗോപാലിന് ഇനി തീരെ സാധ്യതയില്ല. രാജ്യസഭ എംപി ആണെങ്കിലും സുരേഷ് ഗോപിയ്ക്ക് അതിനുള്ള നറുക്ക് വീഴില്ലെന്നാണ് പറയുന്നത്. എന്തായിരിക്കും അതിന് കാരണം?

കേന്ദ്രത്തില്‍ ഒഴിവുണ്ട്

കേന്ദ്രത്തില്‍ ഒഴിവുണ്ട്

കേന്ദ്ര മന്ത്രിസഭ ഉടന്‍ തന്നെ പുന:സംഘടിപ്പിയ്ക്കുന്നതിനെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം ആലോചിയ്ക്കുന്നുണ്ട്. ഇത്തവണ കേരളത്തില്‍ നിന്ന് ആരെങ്കിലും കാണുമോ എന്നാണ് ചോദ്യം.

വകുപ്പുണ്ട്

വകുപ്പുണ്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിലയ്ക്ക് കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിയ്ക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അത് ആരായിരിക്കും?

രണ്ട് പേര്‍ ഉണ്ടല്ലോ

രണ്ട് പേര്‍ ഉണ്ടല്ലോ

രാജ്യസഭയിലേയ്ക്ക് കലാകാരന്‍മാരുടെ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയും ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേയും ഉണ്ട്. പക്ഷേ ഇവര്‍ക്ക് നറുക്ക് വീഴാന്‍ ഇടയില്ല.

സുരേഷ് ഗോപി

സുരേഷ് ഗോപി

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ മന്ത്രിമാരാകുന്ന കീഴ് വഴക്കം ഇതുവരെയില്ല. സുരേഷ് ഗോപിയ്ക്ക് വേണ്ടി അത് മാറ്റാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യസഭയിലേയ്ക്ക്

രാജ്യസഭയിലേയ്ക്ക്

രാജ്യസഭയിലേയ്ക്കുള്ള 57 സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 11 ന് ആണ്. അതില്‍ 14 എണ്ണം ബിജെപിയ്ക്കുള്ളതാണ്. കേരളത്തില്‍ നിന്ന് ആരെങ്കിലും ഈ സീറ്റുകളില്‍ ഒന്നിന് അര്‍ഹനാകുമോ?

കിട്ടിയാല്‍ ആര്‍ക്ക്?

കിട്ടിയാല്‍ ആര്‍ക്ക്?

ആര്‍ക്കൊക്കെയാണ് അങ്ങനെയെങ്കില്‍ സാധ്യതയുള്ളത്? എംഎല്‍എ ആയ ഒ രാജഗോപാലിന് ഒരു സാധ്യതയും ഇല്ല. നൂറില്‍ താഴെ വോട്ടുകള്‍ക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട കെ സുരേന്ദ്രന് കിട്ടുമോ?

മറ്റ് രണ്ട് പേര്‍

മറ്റ് രണ്ട് പേര്‍

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ വി മുരളീധരന്റേയും പികെ കൃഷ്ണദാസിന്റേയും പേരുകളാണ് പല കോണുകളില്‍ നിന്നായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്തായാലും ജൂണ്‍ അവസാനത്തോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയാനാകും.

English summary
Kerala may get representation in Union Cabinet Soon- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X