സദാചാര പൊലീസുകാരെ പീഡനക്കേസ് പ്രതികളാക്കി കേരളത്തില്‍ പുതിയ നിയമം വരുന്നു?
തിരുവനന്തപുരം: സദാചാര പൊലീസുകാര്‍ക്ക് കടിഞ്ഞാണിടാന്‍ കേരളത്തില്‍ പുതിയ നിമയം വന്നേക്കും. നിയമം നിലവില്‍ വന്നാല്‍ സദാചാര പൊലീസുകാര്‍ പീഡനക്കേസിലാകും അകത്താവുക. സദാചാര പൊലീസിംഗ് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മീനാക്ഷി ഗോപിനാഥ് അധ്യക്ഷനായ വിദഗ്ദ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതോടെയാണ് നിയമമുണ്ടാക്കാനുള്ള സാധ്യതയൊരുങ്ങുന്നത്.
കേരളത്തില്‍ അടുത്തിടെ ഒട്ടേറ സദാചാര അക്രമങ്ങളാണ് നടന്നത്. സാദാചാര പൊലീസിംഗിന്റെ പേരില്‍ പലര്‍ക്കും ജീവന്‍ പോലും നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ ഒരുങ്ങുന്നത്.ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സദാചാര പൊലീസുകാരേ...
സദാചാര പൊലീസുകാര്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേരളത്തില്‍ പുതിയ നിമയം വന്നേക്കും .സദാചാര പൊലീസിംഗ് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മീനാക്ഷി ഗോപിനാഥ് അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതോടെയാണ് നിയമമുണ്ടാക്കാനുള്ള സാധ്യതയൊരുങ്ങുന്നത്

ലൈംഗിക അതിക്രമം
സദാചാര പൊലീസിംഗ് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം

ക്യാമ്പസുകളില്‍ പോലും
കേരളത്തിലെ ക്യാമ്പസുകളില്‍ പോലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്

കൊലപാതകങ്ങള്‍
സദാചാര കൊലപാതകങ്ങളുടെ നാട് കൂടിയായി കേരളം മാറിയിരുന്നു.












Click it and Unblock the Notifications