എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2014 കേരള മെഡിക്കല്‍ , എഞ്ചിനീയറിംഗ് എന്‍ട്രസ് ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് ബാസില്‍ കോശി സജീവിന് . രണ്ടാം റാങ്ക് അരുണ്‍ അശോകിന് .മൂന്നാം റാങ്ക് ആബിദ് അലിഖാന് . മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഇത്തവണ ആദ്യ മൂന്ന് റാങ്കുകളും ആണ്‍കുട്ടികള്‍ നേടി.പട്ടിക ജാതി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌നേഹയ്ക്ക് ഒന്നാം റാങ്ക്.
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് എന്‍ട്രസ് ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ എന്‍ട്രസ് പരീക്ഷ എഴുതിയത്. മെഡിക്കല്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റും എഞ്ചിനീയറിംഗിന്റെ സ്‌കോറുമാണ് പ്രഖ്യാപിച്ചത്.
ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക് ലഭിച്ച ശേഷം അത് കൂടി ചേര്‍ത്താണ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന്റെ റാങ്ക് പ്രസിദ്ധപ്പെടുത്തുക. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഇതിന് പുറമെ ദില്ലി, മുംബൈ, ദുബൈ, റാഞ്ചി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.

സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം സംബന്ധിച്ച് കൊളെജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സ്വാശ്രയ എഞ്ചിനീയറിംഗ് കൊളെജുകളുമായി ധാരണയലെത്താനാകാത്തത് വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലാക്കുമോ എന്നത് കാത്തിരുന്നു കാണാം.












Click it and Unblock the Notifications