Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കെതിരായ ആക്രമണം:എല്ലാത്തിനെയും പുകച്ചു പുറത്തുചാടിക്കും!!പിന്നില്‍ ദൈവമായാല്‍ പോലും രക്ഷയില്ല

മുഴുവന്‍ വമ്പന്‍മാരെയും പുറത്തുകൊണ്ടുവരുമെന്ന് എകെ ബാലന്‍

കോഴിക്കോട്: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പ്രതികളെ മുഴുവന്‍ പിടികൂടുമെന്ന് മന്ത്രി എ കെ ബാലന്‍. പ്രതി ദൈവമായാല്‍പ്പോലും വെറുതെ വിടില്ലെന്നും ബാലന്‍ വ്യക്തമാക്കി. മാളത്തില്‍ ഒളിച്ചിരിക്കുന്ന ഉടുമ്പിനെ തീ വച്ച് പുറത്തു ചാടിക്കുന്നതുപോലെ മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

balan1

നടിയുടെ മൊഴിയിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര വമ്പന്‍മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

balan2

സിനിമാ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ഷോക്കടിക്കും എന്നാണ് പലരും എന്നോടു പറഞ്ഞത്. പക്ഷെ ഷോക്കടിക്കാന്‍ പോവുന്നത് മറ്റു ചിലര്‍ക്കാണെന്നും ബാലന്‍ വ്യക്തമാക്കി. സിനിമാമേഖയില്‍ അംഗീകരിക്കാനാവാത്ത നിരവധി പ്രവണതകളുണ്ട്. ഇവയെ സിനിമാരംഗത്തുള്ളവരുടെ തന്നെ സഹായത്തോടെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+