കെ ബാബുവിന്‍റെ രാജിക്കത്ത് മൂന്ന് ദിവസമായിട്ടും മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് കൈമാറിയില്ല
തിരുവനന്തപുരം: കെ ബാബു രാജിക്കത്ത് നല്‍കി മൂന്ന് ദിവസമായിട്ടും ഇതുവരെ മുഖ്യമന്ത്രി കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയില്ല. അതിനിടയില്‍ വിജിലന്‍സ് കോടതി നടപടിക്കെതിരെ കെ ബാബു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതി തീരുമാനം വരുന്നത് വരെ രാജി ഗവര്‍ണര്‍ക്ക് നല്‍കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി.
എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല നിലപാടോ പരാമര്‍ശമോ ഉണ്ടായാല്‍ രാജി പിന്‍വലിച്ച് തീരുമാനം പുനപരിശോധിക്കാന്‍ ബാബുവിനോട് ആവശ്യപ്പെടാനുമാണ് നേതൃത്വത്തിന്റെ തീരുമാനം.

വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാബു നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഹര്‍ജിയിലും അനുകൂല നിലപാടല്ല ഹൈക്കോടതി സ്വീകരിക്കുന്നതെങ്കില്‍ അത് സര്‍ക്കാരിനും ബാബുവിനും കനത്ത തിരിച്ചടിയാകും.
സ്റ്റേ കിട്ടിയാലും ഇല്ലെങ്കിലും രാജിക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബാബു പറഞ്ഞു.












Click it and Unblock the Notifications