കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍കൂട്ടി കണ്ട് മകനെ ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ് പ്രചരണം; പ്രതിപക്ഷത്തിനെതിരെ എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സയുടെ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും അവധി എടുത്തു. പകരം ചുമതല സ. എ. വിജയരാഘവന് നല്‍കി. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് പത്രക്കുറിപ്പില്‍ കൂടി അറിയിക്കുകയും ചെയ്തു.

എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ വീണ്ടും പാര്‍ട്ടിയെയും സ. കോടിയേരി ബാലകൃഷ്ണനേയും അവമതിക്കാനും വിവാദക്കുരുക്കില്‍ പെടുത്താനുമാണ് ബോധപൂര്‍വ്വം ശ്രമിക്കുന്നതെന്ന് എംഎം മണി പറഞ്ഞു. മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ എന്താണ് പാര്‍ട്ടിയുടേയും തന്റേയും നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

പാര്‍ട്ടിയുടെ നിലപാട്

പാര്‍ട്ടിയുടെ നിലപാട്

സ. കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സയുടെ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും അവധി എടുത്തു. പകരം ചുമതല സ. എ. വിജയരാഘവന് നല്‍കി. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് പത്രക്കുറിപ്പില്‍ കൂടി അറിയിക്കുകയും ചെയ്തു.

 ബോധപൂര്‍വ്വം ശ്രമിക്കുന്നത്

ബോധപൂര്‍വ്വം ശ്രമിക്കുന്നത്

എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ വീണ്ടും പാര്‍ട്ടിയെയും സ. കോടിയേരി ബാലകൃഷ്ണനേയും അവമതിക്കാനും വിവാദക്കുരുക്കില്‍ പെടുത്താനുമാണ് ബോധപൂര്‍വ്വം ശ്രമിക്കുന്നത്. മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ എന്താണ് പാര്‍ട്ടിയുടേയും തന്റേയും നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല

ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല

നിയമം അതിന്റെ ശരിയായ വഴിക്ക് നീങ്ങട്ടെ, പാര്‍ട്ടിയോ താനോ അതിന് എതിരല്ലെന്നും ഇടപെടില്ലെന്നും സ. കോടിയേരി ബാലകൃഷ്ണന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഇതൊന്നും ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല.

ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ്

ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ്

മകന്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട് ജനിപ്പിക്കാതിരിക്കണ്ടേ എന്ന മട്ടിലാണ് പ്രചരണം. കേരളത്തിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ നേതാക്കന്‍മാരുടെ മക്കള്‍, ആണ്‍ മക്കളും പെണ്‍മക്കളും എത്രയോ വിവാദങ്ങളില്‍ പെട്ടിരിക്കുന്നു. അതെല്ലാം വിമര്‍ശനപരമായി സമൂഹം ചര്‍ച്ച ചെയ്തിരിക്കുന്നു.

ഏത് വടിയും ഉപയോഗിക്കും

ഏത് വടിയും ഉപയോഗിക്കും

അതിന്റെ ഭാഗമായി രക്ഷിതാക്കളെ രാഷ്ട്രീയമായി ആക്രമിക്കുന്നത് കണ്ടിട്ടില്ല. സി.പി.ഐ.എമ്മിനേയും ഇടതുപക്ഷ ഗവണ്‍മെന്റിനെയും അടിക്കാന്‍ നെറികെട്ട മാര്‍ഗ്ഗത്തിലൂടെ ഏത് വടിയും ഉപയോഗിക്കും എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യങ്ങളെ ധീരമായി നേരിടാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

ഉജ്ജ്വലവിജയം

ഉജ്ജ്വലവിജയം

ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച ജനവിശ്വാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ഇടതുപക്ഷത്തിന് ഉജ്ജ്വലവിജയം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?</strong>കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?

കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് 'ജനകീയ പ്രതിരോധം': അണിനിരക്കുന്നത് 25 ലക്ഷം പേർ!!കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് 'ജനകീയ പ്രതിരോധം': അണിനിരക്കുന്നത് 25 ലക്ഷം പേർ!!

ഇടുക്കിയില്‍ പിടിവിടാതെ ജോസഫ്, മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ഫലമില്ല, ഒരൊറ്റ സീറ്റും കുറയ്ക്കില്ല!ഇടുക്കിയില്‍ പിടിവിടാതെ ജോസഫ്, മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ഫലമില്ല, ഒരൊറ്റ സീറ്റും കുറയ്ക്കില്ല!

English summary
Minister MM Mani criticizes the opposition party and the media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X