• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ധവിശ്വാസത്തിന് തോമസ് ഐസക് പ്രചാരകന്‍? 200 കോടി തട്ടിയ കേസിലെ പ്രതിക്കൊപ്പം വേദിപങ്കിട്ടു...

  • By വരുണ്‍

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ആളാണ് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ബിസിനസ് നടത്തുന്ന തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം തോമസ് ഐസക് വേദി പങ്കിട്ടത് വിവാദമാകുകയാണ്.

മണിചെയിന്‍ ബിസിനസിലൂടെ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിക്കൊപ്പമാണ് ധനമന്ത്രി തോമസ് ഐസക്ക് വേദി പങ്കിട്ടത്. സര്‍വരോഗ സംഹാരിയെന്ന പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് 'മാജിക്കല്‍ ഹെല്‍ത്ത് ഡ്രിങ്ക്' വില്‍ക്കുന്ന തട്ടിപ്പ് കമ്പനിയുടെ പ്രചാരണ പരിപാടിയിലാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക്ക് പങ്കെടുത്തത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ മണിചെയിന്‍ മാതൃകയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തിവരുന്ന ഇന്‍ഡസ് വിവാ ഹെല്‍ത്ത് സയന്‍സസ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന കമ്പനിയുടെ അതിഥിയായാണ് ധനമന്ത്രി ഇന്നലെ തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമാറോയില്‍ എത്തിയത്.

സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും ഉദ്ഘാടന പരിപാടികള്‍ക്ക് മന്ത്രിമാര്‍ പോകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് ധനമന്ത്രി ചടങ്ങിനെത്തിയതെന്നതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തോമസ് ഐസക്കിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് കേസിലെ പ്രതിക്ക് വേണ്ടി പ്രചാരകനായ തോമസ് ഐസക്കിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.

ആര്‍എംപി ഇന്‍ഫോടെക്, മൊണോവി എന്നീ മണി ചെയിന്‍ കമ്പനികള്‍ വഴി കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി എം ഷംസുദ്ദീനും മറ്റുചില പ്രതികളും മന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

ഇവര്‍ തന്നെയാണ് ഈ കമ്പനിയുടെയും കേരളത്തിലെ സംഘാടകരും പ്രചാരകരുമായി പ്രവര്‍ത്തിക്കുന്നത്. മണിചെയിന്‍ തട്ടിപ്പ് കേസില്‍ നേരത്തെ െ്രെകംബ്രാഞ്ച് സാമ്പത്തികാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും പിന്നീട് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ഷംസുദ്ദീന്‍.

വ്യക്തികളില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വീതം വാങ്ങി സര്‍വരോഗ സംഹാരിയെന്ന വിശേഷണത്തോടെ ജ്യൂസ് വില്‍ക്കുന്ന കമ്പനിയാണ് ഷംസുദ്ദീന്‍ നടത്തുന്നത്. 'മാജിക്കല്‍ ഹെല്‍ത്ത് ഡ്രിങ്ക്' എന്നാണ് കമ്പനി ഈ ജ്യൂസിന് നല്‍കുന്ന പ്രചാരം. മാന്ത്രിക കിടക്ക, മാജിക് പില്ലോ എന്നിവ പോലെയുള്ള തട്ടിപ്പ് ഉല്‍പ്പന്നമാണിതെന്ന ആരോപണം നിലനില്‍ക്കെയാണ് കമ്പനിയുടെ പ്രചാരകനായി മന്ത്രി ചടങ്ങിലെത്തിയത്.

മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷംസുദ്ദീനെതിരെ 24 കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരളത്തില്‍ ആര്‍എംപിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ച ഷംസുദ്ദീന്‍ പത്തുവര്‍ഷത്തിനിടെ 15 കോടി രൂപ സമ്പാദിച്ചതായി െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തിരുവോണ കൈനീട്ടം എന്ന പേരിലാണ് ഇന്നലെ കമ്പനി പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനായി വലിയ പരസ്യങ്ങളും നല്‍കിയിരുന്നു. കമ്പനിയുടെ ചെയര്‍മാന്‍ സിഎ അന്‍സാറിന്റെ പേരിലുള്ളതാണ് ക്ഷണക്കത്തും പരസ്യങ്ങളും. അതേസമയം, തട്ടിപ്പുകാരുമായി ചങ്ങാത്തമുണ്ടാക്കുന്നതും ഇത്തരം കമ്പനികളുടെ പ്രചാരകരായി ധനമന്ത്രിപോയത് സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്നാണ് സിപിഎം നേതാക്കള്‍തന്നെ ആരോപിക്കുന്നത്.

Read Also: നബിദിന ഘോഷയാത്രയെ എന്തിന് പേടിക്കണം; മതവിശ്വാസങ്ങളില്‍ സിപിഎമ്മിന് എന്ത് കാര്യം?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Kerala Finance minister Dr Thomas Issac share stage with accused in Money chain forgery case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X