മന്ത്രിമാരുടെ വിദേശയാത്ര; ചോദ്യങ്ങളുമായി നൂര്‍ബിന റഷീദ്, സുതാര്യത പ്രതീക്ഷിക്കുന്നു

യുഡിഎഫ് മന്ത്രിമാരുടെ വിദേശയാത്ര ചര്‍ച്ചയായിരിക്കെ ചോദ്യങ്ങളുമായി വനിതാ ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. നിയമം പാലിക്കല്‍ മാത്രമല്ല ജനങ്ങള്‍ മന്ത്രിമാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്തവും സുതാര്യതയും കൂടിയാണ് എന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിദേശയാത്രയ്ക്ക് ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്ന വിശദീകരണം മാത്രം മതിയോ എന്നും നൂര്‍ബിന ചോദിക്കുന്നു.

സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെ ആരുടെ പണമാണ് മന്ത്രിമാര്‍ യാത്രയ്ക്ക് ഉപയോഗിച്ചത്. സ്വന്തം പണമാണെങ്കില്‍ തുറന്നുപറയണം. മറ്റാരെങ്കിലുമാണ് ചെലവ് വഹിച്ചത് എങ്കില്‍ അക്കാര്യം തുറന്നുപറയണം എന്നും നൂര്‍ബിന പറയുന്നു. രമേശ് ചെന്നിത്തലയും ഒവി ജനീഷും ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്ര ചര്‍ച്ചയായിരിക്കെയാണ് നൂരിബിനയുടെ പ്രതികരണം.

noorbeena rasheed

നൂര്‍ബിന റഷീദിന്റെ കുറിപ്പ് വായിക്കാം: ''മന്ത്രിമാരുടെ വിദേശയാത്ര: സുതാര്യത ചോദിക്കുന്നത് ജനങ്ങളുടെ അവകാശം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് നിയമം പാലിക്കൽ മാത്രം അല്ല; ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവുമാണ്.

കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിച്ച് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ, "കേരള സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല" എന്ന വിശദീകരണം മാത്രം മതിയോ? സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെങ്കിൽ ആരാണ് ചെലവ് വഹിച്ചത്? സ്വന്തം പണമാണെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തിയോ സ്ഥാപനമോ ആരാണ്?

മന്ത്രിമാർക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ മാത്രമല്ല, സൗജന്യ യാത്ര, താമസം, ഉയർന്ന നിലവാരത്തിലുള്ള മറ്റ് സേവനങ്ങൾ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും പൊതുജീവിതത്തിലെ സുതാര്യതയുടെ പരിധിയിൽ വരേണ്ടതാണ്.
Ministers' Code of Conduct പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. കേരള സർക്കാരിനും മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.

ഒരു മന്ത്രിക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യം വെറും സ്വകാര്യ സഹായമായി മാത്രം കാണാനാകുമോ? പ്രത്യേകിച്ച് വലിയ വ്യവസായികളിൽ നിന്നോ മന്ത്രിയുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ, അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതല്ലേ?
ഇത് ആരെയും കുറ്റക്കാരനാക്കാനുള്ള ശ്രമമല്ല.

പക്ഷേ ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട്:
പണം ആരുടേത്?
ആനുകൂല്യം ആരിൽ നിന്ന്?
എന്തിനാണ് അത് സ്വീകരിച്ചത്?
അത് പ്രഖ്യാപിച്ചിട്ടുണ്ടോ?
ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ?
"സർക്കാർ പണം ഉപയോഗിച്ചിട്ടില്ല" എന്ന മറുപടിക്കപ്പുറം, "ചെലവ് വഹിച്ചത് ആരാണ്?" എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കുമ്പോഴാണ് യഥാർത്ഥ സുതാര്യത.
ജനാധിപത്യത്തിൽ മന്ത്രിമാർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിലയുണ്ട് - അതിന് കണക്കും വേണം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma