കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വീണത് കെ കരുണാകരന്‍! ഗംഗാധരനും പിള്ളയും മാണിയും! തോമസ് ചാണ്ടി ഏഴാമന്‍....

1978ല്‍ മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചതോടെ കരുണാകരന്‍ തുടക്കമിട്ട പട്ടികയിലേക്ക് തോമസ് ചാണ്ടിയും. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കുന്ന ഏഴാമത്തെ മന്ത്രിയെന്ന സ്ഥാനമാണ് തോമസ് ചാണ്ടിക്ക് സ്വന്തമായിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴാണ് കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ആറ് പേര്‍ക്കാണ് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ഒടുവില്‍ സ്‌നേഹം ജയിച്ചു! സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത...ഒടുവില്‍ സ്‌നേഹം ജയിച്ചു! സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത...

ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍! സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം...ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍! സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം...

1978ല്‍ മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചത്. വിവാദമായ രാജന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പിശകാണ് കരുണാകരനെ ചതിച്ചത്. ഈ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് കോടതി നേരിട്ട് കരുണാകരനെ കുറ്റപ്പെടുത്തിയില്ലെങ്കിലും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം മുഖ്യമന്ത്രി കസേരയൊഴിഞ്ഞത്.

മകളുടെ വിവാഹം...

മകളുടെ വിവാഹം...

1985ല്‍ ജലസേചന മന്ത്രിയായിരുന്ന എംപി ഗംഗാധരനാണ് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ മറ്റൊരു വ്യക്തി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹത്തിന് എംപി ഗംഗാധരന്‍ കൂട്ടുനിന്നുവെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഗംഗാധരന്റെ രാജിക്കായി മുറവിളി കൂട്ടിയത്.

പഞ്ചാബ് മോഡല്‍...

പഞ്ചാബ് മോഡല്‍...

പഞ്ചാബ് മോഡല്‍ സമരത്തിന് കേരളീയര്‍ നിര്‍ബന്ധിതരാകുമെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് 1984ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ രാജി ചോദിച്ച് വാങ്ങി. പിന്നീട് 1995ല്‍ ഇടമലയാര്‍ കേസിലെ വിധിയെ തുടര്‍ന്നും ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഈ കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ജയിലിലടച്ചത്.

വനംമന്ത്രി...

വനംമന്ത്രി...

ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെപി വിശ്വനാഥനും കെകെ രാമചന്ദ്രന്‍ മാസ്റ്ററും രാജിവെച്ചത്. വനംമന്ത്രിയായിരുന്ന കെപി വിശ്വനാഥന് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന തരത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം. തുടര്‍ന്ന് 2005 ഫെബ്രുവരി ഒമ്പതിന് അദ്ദേഹം മന്ത്രി പദവിയില്‍ നിന്നും രാജിവെച്ചു. 2006ല്‍ ലോകായുക്തയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ രാജിവെച്ചത്. 2006 ജനുവരി 14നായിരുന്നു രാമചന്ദ്രന്‍ മാസ്റ്ററുടെ രാജി.

കെഎം മാണി...

കെഎം മാണി...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ ധനവകുപ്പ് മന്ത്രിയായിരുന്ന കെഎം മാണിയുടെ രാജിയിലേക്കും വഴിതെളിച്ചത് കോടതിയുടെ പരാമര്‍ശമായിരുന്നു. ബാര്‍ക്കോഴ കേസില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് 2015 നവംബര്‍ 15ന് അദ്ദേഹം രാജിവെച്ചൊഴിഞ്ഞത്.

ഏഴാമന്‍...

ഏഴാമന്‍...

കരുണാകരന്‍ തുടങ്ങിവെച്ച പട്ടികയില്‍ ഏഴാമത്തെ മന്ത്രിയായാണ് തോമസ് ചാണ്ടിയും ഇടംപിടിച്ചിരിക്കുന്നത്. കായല്‍ കയ്യേറിയ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് തോമസ് ചാണ്ടിക്ക് വിനയായത്. മന്ത്രിപദത്തിലേറി ആറ്ു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് കസേര ഒഴിയേണ്ടി വന്നത്.

English summary
kerala ministers list who resigned by court mentions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X